HOME
DETAILS

സര്‍ക്കാര്‍ അറിഞ്ഞില്ല: ഹോര്‍ട്ടികോര്‍പ്പില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തി

  
backup
September 09 2017 | 01:09 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

തിരുവനന്തപുരം: സര്‍ക്കാരറിയാതെ ഹോര്‍ട്ടികോര്‍പ്പില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തി. സംഭവം വിവാദമായതിനെ തുടര്‍ന്ന് പെന്‍ഷന്‍പ്രായമായവരെ പിരിച്ചുവിടാന്‍ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി. ഹോര്‍ട്ടികോര്‍പ് ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് പെന്‍ഷന്‍പ്രായം 58ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കിയത്.
വി.എസ് സുനില്‍കുമാര്‍ മന്ത്രിസ്ഥാനത്തും വിനയന്‍ ചെയര്‍മാന്‍ സ്ഥാനത്തും എത്തിയെങ്കിലും പുതിയ ഡയരക്ടര്‍ ബോര്‍ഡ് മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
പെന്‍ഷന്‍പ്രായം ഡയരക്ടര്‍ ബോര്‍ഡ് കൂട്ടിയിരുന്നെങ്കിലും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നില്ല. ഡയരക്ടര്‍ ബോര്‍ഡ് തീരുമാനം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രമേ ചട്ടം നിലവില്‍വരൂ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമിച്ച ആറു അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാരും ചട്ടലംഘനം സര്‍ക്കാരിനെ അറിയിച്ചില്ല. കഴിഞ്ഞ മാര്‍ച്ചില്‍ എട്ടു ജീവനക്കാര്‍ വിരമിക്കേണ്ടതായിരുന്നു.
എന്നാല്‍, ചട്ടം ലംഘിച്ച് സര്‍വിസില്‍ തുടര്‍ന്ന ഇവര്‍ക്ക് ഓണത്തിന് കിട്ടുന്ന ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു.
അടുത്തിടെ വിരമിച്ച മൂന്നുപേരും 60 തികഞ്ഞവരായിരുന്നു. സര്‍ക്കാരിന്റ അനുമതി കിട്ടുമെന്ന് പറഞ്ഞാണ് വര്‍ക്കര്‍മാര്‍ മുതല്‍ സൂപ്പര്‍വൈസര്‍മാര്‍ വരെയുള്ളവരുടെ കാലാവധി ബോര്‍ഡ് നീട്ടിക്കൊടുത്തത്. യൂനിയനുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാറിയിട്ടും ചട്ടംലംഘിച്ച് ജോലിയില്‍ തുടര്‍ന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാതിരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി മന്ത്രിയും ചെയര്‍മാനും രംഗത്തെത്തി.
ഹോര്‍ട്ടികോര്‍പ്പില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തിയിട്ടില്ലെന്ന് മന്ത്രിയും 58 കഴിഞ്ഞവരെ പിരിച്ചുവിടുമെന്ന് ചെയര്‍മാനും പറഞ്ഞു. ഓണത്തിനുമുന്‍പ് ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും പിരിച്ചുവിടാതിരുന്നത് യൂനിയനുകള്‍ പണിമുടക്കുമെന്ന് ഭയന്നാണെന്ന് ചെയര്‍മാന്‍ വിനയന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  11 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  11 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  11 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  11 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  11 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  11 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  11 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago