പെട്രോള്‍ നികുതികള്‍ കുറയ്ക്കണം: എം.എം ഹസന്‍
തിരുവനന്തപുരം: പെട്രോള്‍ വില ലിറ്ററിന് 73.72 രൂപയും ഡീസല്‍ വില 62.85 രൂപയുമായി കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഇവയുടെ നികുതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുറയ്ക്കണമെന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ആവശ്യപ്പെട്ടു.
ഒരു ലിറ്റര്‍ പെട്രോളിന് 29.69 രൂപ കേന്ദ്രനികുതിയും 17.44 രൂപ സംസ്ഥാന നികുതിയുമാണ്. പാചകവാതകവിലയും കുത്തനെ കൂട്ടിയിരിക്കുന്നു. അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞുനില്‍ക്കുമ്പോഴാണു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിഷ്‌കരുണം ജനങ്ങളെ കുത്തിപ്പിഴിയുന്നത്. പെട്രോള്‍ ഡീസല്‍ വില നാമമാത്രമായി കൂടിയപ്പോള്‍ പോലും സമരവും ഹര്‍ത്താലും നടത്തിയ സി.പി.എമ്മും ബി.ജെ.പിയും ഇപ്പോള്‍ കാശിക്കുപോയോ എന്നും ഹസന്‍ ചോദിച്ചു. വിലക്കയറ്റത്തിനെതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി അധികാരത്തിലേറിയ കേന്ദ്രസര്‍ക്കാരും എല്ലാം ശരിയാക്കുമെന്നു പറഞ്ഞ ഇടതുസര്‍ക്കാരും വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസു ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്കു രൂപം നല്‍കും.
13 നു ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."