കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ ബി.ജെ.പി: കോഴദോഷം മറയ്ക്കാന്‍ വരവേല്‍പ്പ് മഹോത്സവം
തിരുവനന്തപുരം: മെഡിക്കല്‍ കോഴവിവാദവും വ്യാജരശീത് പിരിവുമുള്‍പ്പെടെ ഉണ്ടാക്കിയ തിരിച്ചടിയില്‍നിന്നു മോചനം നേടാന്‍ പുതിയ തന്ത്രവുമായി ബി.ജെ.പി സംസ്ഥാനഘടകം. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനു ഗംഭീരസ്വീകരണമൊരുക്കി പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കാനാണു പരിപാടി. കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ നീരസമുള്ള സംസ്ഥാനനേതാക്കള്‍പോലും സ്വീകരണപരിപാടി കൊഴുപ്പിക്കാന്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
നാളെയാണു കണ്ണന്താനം കേരളത്തിലെത്തുന്നത്. രാവിലെ 9.30 നു നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന മന്ത്രിയെ സംസ്ഥാനപ്രസിഡന്റ് കുമ്മനത്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പി, ഘടകകക്ഷി നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സ്വീകരണം. അവിടെനിന്നു കോട്ടയം ജില്ലാകമ്മിറ്റി സ്വീകരിച്ചു കണ്ണന്താനത്തിന്റെ ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേയ്ക്കു കൊണ്ടുപോകും.
ഉച്ചയ്ക്കു നടക്കുന്ന റോഡ് ഷോ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പളളി നിയോജകമണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഷോ കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയില്‍ സമാപിക്കും. അവിടെ നടക്കുന്ന സ്വീകരണയോഗം കുമ്മനം ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം. 12നു വൈകിട്ട് തിരുനക്കരക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ ഉദ്ഘാടനം.
15 നു കാഞ്ഞിരപ്പള്ളി പൗരാവലിയുടെ സ്വീകരണം. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈദ്യുതി മന്ത്രി എം.എം മണി, ആന്റോ ആന്റണി എം.പി, പി.ജെ ജോസഫ് എം.എല്‍.എ, എന്‍. ജയരാജ് എം.എല്‍.എ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുക്കും.
തുടര്‍ന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ കൗണ്‍സിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 16 ന് തിരുവനന്തപുരത്തും ബി.ജെ.പി സ്വീകരണമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."