HOME
DETAILS
MAL
ഇന്ത്യക്ക് ഒരു സ്വര്‍ണമടക്കം ആറ് മെഡലുകള്‍
backup
September 09 2017 | 02:09 AM
ഗോള്‍ഡ് കോസ്റ്റ് സിറ്റി: കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണമടക്കം ഇന്ത്യക്ക് ആറ് മെഡല്‍ കൂടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 94 കിലോ വിഭാഗത്തില്‍ കൊഞ്ചം തബയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്കിലുമായി യഥാക്രമം 140, 177 കിലോ ഉയര്‍ത്തി മൊത്തം 317 കിലോ ഭാരമുയര്‍ത്തിയാണ് താരത്തിന്റെ നേട്ടം. സീനിയര്‍ വനിതകളുടെ 75 കിലോയില്‍ സീമയും പൂനം യാദവ് വനിതകളുടെ 69 കിലോയിലും ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. പുരുഷന്മാരുടെ 94 കിലോയില്‍ വികാസ് താക്കൂര്‍ വെങ്കലം നേടി. യൂത്ത് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ജു ദേവി 75 കിലോയില്‍ വെള്ളി നടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."