മാര്‍ കുണ്ടുകുളം ജന്മശതാബ്ദി സമ്മേളനം 23ന്
തൃശൂര്‍: ആര്‍ക്കും വേണ്ടാത്തവരെ സംരക്ഷിക്കാന്‍ അനേകം ജീവകാരുണ്യ സ്ഥാപനങ്ങള്‍ ആരംഭിച്ച തൃശൂര്‍ രൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ജന്മശതാബ്ദി 17, 23 തിയതികളില്‍ ആഘോഷിക്കും.
തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ജന്മശതാബ്ദി സമ്മേളനം 23നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അവിവാഹിതരായ അമ്മമാര്‍, അവരുടെ കുഞ്ഞുങ്ങള്‍, എയ്ഡ്‌സ് രോഗികള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവരെയെല്ലാം സംരക്ഷിക്കുന്ന പദ്ധതികള്‍ ആരംഭിച്ച മാര്‍ ജോസഫ് കുണ്ടുകുളം 'പാവങ്ങളുടെ പിതാവ്' എന്നാണ് അറിയപ്പെടുന്നത്. ജന്മശതാബ്ദി ആഘോഷത്തിനു മുന്നോടിയായി 17 നു ഞായറാഴ്ച ഉച്ചയ്ക്കു രണ്ടിന് തൃശൂര്‍ സെന്റ് തോമസ് കോളജിലെ മെഡ്‌ലിക്കോട്ട് ഹാളില്‍ അനുസ്മരണ സെമിനാര്‍ നടക്കും. തൃശൂര്‍ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യും. മാര്‍ കുണ്ടുകുളം സഭയുടെ കാരുണ്യത്തിന്റെ മുഖം എന്ന വിഷയം റവ. ഡോ. പോള്‍ തേലക്കാട്ടും മാര്‍ കുണ്ടുകുളത്തിന്റെ സാമൂഹ്യദര്‍ശനം എന്ന വിഷയം ഡോ. പി.വി. കൃഷ്ണന്‍ നായരും അവതരിപ്പിക്കും. മാര്‍ അപ്രേം മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും.
ജന്മശതാബ്ദിയുടെ ഭാഗമായി 23 നു ശനിയാഴ്ച ഡി.ബി.സി.എല്‍.സി ഹാളില്‍ രാവിലെ പത്തിനു സമൂഹബലി അര്‍പ്പിക്കും.
തുടര്‍ന്നു ജന്മശതാബ്ദി സമ്മേളനം സെപ്റ്റംബര്‍ 23 ശനിയാഴ്ച തൃശൂര്‍ ഡി.ബി.സി.എല്‍.സി ഹാളില്‍ നടക്കും. രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനാവും.
മെത്രാന്മാര്‍ക്കു പുറമേ, മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, സി.എന്‍. ജയദേവന്‍ എംപി, കെ. മുരളീധരന്‍ എം.എല്‍.എ, തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ അനുസ്മരണ സന്ദേശം നല്‍കും. അനുസ്മരണ വിരുന്നും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ മോണ്‍ തോമസ് കാക്കശേരി, ഫാ. ജോജു ആളൂര്‍, ഡോ. മേരി റെജീന, എ.എ ആന്റണി, ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."