HOME
DETAILS

മണ്ടിക്കയറ്റത്തിലെ അപകടസാധ്യത ഉടന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

  
backup
September 09 2017 | 20:09 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f



മാള: ചെറുവാഹനങ്ങള്‍ മുതല്‍ ലോറി പോലുള്ള വലിയ വാഹനങ്ങളെ പോലും അപകടങ്ങളിലേക്ക് തള്ളിയിടുന്ന മണ്ടിക്കയറ്റത്തിലെ അപകടസാധ്യത ഇല്ലാതാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
മാള, കുഴൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയോട് ചേര്‍ന്നതും മാള, എരവത്തൂര്‍, ആലുവ റോഡിലുള്ളതുമായ കുത്തനെയുള്ള മണ്ടിക്കയറ്റം സൃഷ്ടിക്കുന്ന യാത്ര ദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്.
തൃശ്ശൂര്‍ പാലക്കാട് റോഡിലെ കുതിരാന്‍ കയറ്റത്തിന് സമാനമാണീ കയറ്റവും. കുത്തനെയുള്ള കയറ്റത്തിനൊപ്പം റോഡിന് വീതി വളരെ കുറവുമാണിവിടെ. നാലര മീറ്ററോളം മാത്രമാണ് ഈ ഭാഗത്തെ റോഡിന്റെ വീതി. ഒരു വാഹനം കയറ്റം കയറി വരുന്ന സമയത്ത് എതിരേ വാഹനം വന്നാല്‍ കയറി വരുന്ന വാഹനം നിര്‍ത്തേണ്ടി വരും.
തുടര്‍ന്ന് വീതിയുള്ള ഭാഗത്ത് വരെ ഏതെങ്കിലും വാഹനം പിന്നോട്ട് എടുത്താലേ ഇരുഭാഗങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ക്ക് കടന്നു പോകാനാകൂ. കയറി വരുന്ന വാഹനം ഒന്നുകില്‍ കുറേയേറെ പുറകോട്ടെടുക്കണം. അല്ലെങ്കില്‍ കയറ്റം കയറാന്‍ കഴിയുകയില്ല.
ഇക്കാരണങ്ങളാല്‍ മാള, ആലുവ റൂട്ടുകളിലെ ഏറ്റവും എളുപ്പ വഴിയായിട്ടും കുറേയേറെ വാഹനങ്ങള്‍ ദൂരക്കൂടുതലുള്ള വഴികളിലൂടെ കൊണ്ടു പോകാനാണ് ഡ്രൈവര്‍മാര്‍ താല്‍പ്പര്യപ്പെടുന്നത്. കാളവണ്ടികള്‍ ഓടിയിരുന്ന കാലത്ത് ഒരു കാളവണ്ടി ഇവിടെ എത്തിയാല്‍ അടുത്ത കാളവണ്ടികള്‍ എത്തുന്നത് വരെ കാത്ത് കിടക്കും. നാലോ അതിലധികമോ കാളവണ്ടികള്‍ എത്തിച്ചേരുന്ന വേളയില്‍ ഒരോ കാളവണ്ടികളേയും എല്ലാവരും ചേര്‍ന്ന് തള്ളിക്കയറ്റും.
ഇത്തരത്തില്‍ എല്ലാ കാളവണ്ടികളും കയറി കഴിഞ്ഞ ശേഷം എല്ലാവരും കൂടി ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്നു പതിവ്. അക്കാലങ്ങളെല്ലാം പോയ് മറഞ്ഞിട്ടും റോഡിന്റെ ഈ ഭാഗത്തിന് മാത്രം മാറ്റമുണ്ടായില്ല. ചരക്ക് കയറ്റി വന്ന ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ ഇവിടെ മറിഞ്ഞിട്ടുണ്ട്. റെഡിമിക്‌സുമായി (കോണ്‍ഗ്രീറ്റ്) വന്ന വാഹനത്തില്‍ നിന്ന് കോണ്‍ഗ്രീറ്റ് മിശ്രിതം മറിഞ്ഞതിനാല്‍ ടാറിങിന് മേലെ ഒരു തടിപ്പായിത് കിടക്കുകയാണ്.
കയറ്റത്തിന് പുറമേ വളവുമുള്ളതിനാല്‍ ഇരുഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാനാകുന്നുമില്ല. പലപ്പോഴും ഇതുമൂലം ഗതാഗത കുരുക്കുണ്ടാകാറുണ്ട്.
വലിയപറമ്പ് മുതല്‍ പാറപ്പുറം വരെയുള്ള രണ്ട് കിലോമീറ്റര്‍ വരുന്ന റോഡിന്റെ പണിക്കായി 135 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ടുപയോഗിച്ച് റോഡ് പണിക്ക് മുന്‍പായി റോഡിന്റെ വീതി ഒരു മീറ്ററെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
ഒപ്പം രണ്ട് കയറ്റത്തിനും ഇടയിലായി വരുന്ന റോഡ് രണ്ട് മീറ്ററെങ്കിലും ഉയര്‍ത്തിയാല്‍ രണ്ട് കയറ്റങ്ങളും ചെറുതാകുകയും യാത്ര സുഖമമാകുകയും ചെയ്യുമെന്ന അഭിപ്രായവും നാട്ടുകാര്‍ക്കിടയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  15 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  15 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  15 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  15 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  15 days ago