അനുമതിക്കു വ്യക്തമായ സംവിധാനമില്ല; ചട്ടംലംഘിച്ചു കരിങ്കല്‍ ഖനനം വ്യാപകം
തിരുവനന്തപുരം: സംസ്ഥാനത്ത് ഖന നാനുമതി നല്‍കുന്നതിനു കൃത്യമായ സംവിധാനമില്ലാത്തതു ചട്ടംലംഘിച്ചുള്ള കരിങ്കല്‍ ഖനനം വ്യാപകമാവാനിടയാക്കുന്നു. പരിസ്ഥിതി, പുരാവസ്തു, വിനോദസഞ്ചാരപ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്കു ദോഷം വരുത്താത്ത രീതിയില്‍ കരിങ്കല്‍ ഖന നം നടത്താവുന്ന സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ നിര്‍ണയിച്ചിട്ടില്ല. അതിനാല്‍ അനുമതി നല്‍കുന്നതില്‍ വ്യാപകമായ ക്രമക്കേടാണു നടക്കുന്നത്.
നിലവിലുള്ള കണ്‍സോളിഡേറ്റഡ് റോയല്‍റ്റി പേമെന്റ് സംവിധാനം വിവേചനരഹിതമായ കരിങ്കല്‍ ഖന നത്തിനും റോയല്‍റ്റി ഈടാക്കുന്നതിലെ ഇടിവിനും കാരണമാകുന്നതായി സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. കെ.എം.എം.സി ചട്ടങ്ങള്‍ ലംഘിച്ചും കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചും ഖന ന-ഭൂവിജ്ഞാന വകുപ്പ് ഖന നാനുമതിയും പാട്ടങ്ങളും നല്‍കിയിട്ടുണ്ട്.
പാറമട നടത്തിപ്പുകാര്‍ ലൈസന്‍സിലെ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്നതു കാര്യക്ഷമമായി നിരീക്ഷിക്കുന്നതില്‍ ലൈസന്‍സ് നല്‍കുന്ന അധികാരികളായ സംസ്ഥാന പരിസ്ഥിതി മലിനീകരണനിയന്ത്രണ ബോര്‍ഡ്, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി, ഖന ന-ഭൂവിജ്ഞാപന വകുപ്പ് എന്നിവ പരാജയപ്പെട്ടതായും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
അനധികൃത ഖനനങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം ഫലപ്രദമല്ല. ധാതുകടത്തു പാസുകള്‍ നല്‍കുന്നതിനും അവ ഉപയോഗിക്കുന്നതിനും നിലവിലുള്ള സംവിധാനം ധാതുകടത്തു പാസുകള്‍ നിരവധി തവണ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള ദുരുപയോഗവും വ്യാജപാസുകളുടെ ഉപയോഗവും തടയാന്‍ പര്യാപ്തമല്ല. സി.എ.ജി നടത്തിയ പ്രവര്‍ത്തനക്ഷമതാ ഓഡിറ്റില്‍ നിരവധി അനധികൃത ഖന നങ്ങളും വ്യാജരേഖ ചമയ്ക്കലും മറ്റു നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇവയ്‌ക്കെതിരേ സര്‍ക്കാര്‍ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും നടപടി സ്വീകരിക്കണമെന്നും സി.എ.ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തു മാതൃകാപരിശോധന നടത്തിയവ ഒഴികെയുള്ള ജില്ലകളിലും ഇത്തരം സംഭവങ്ങള്‍ നിലവിലില്ലെന്ന് ഉറപ്പുവരുത്താനാവശ്യമായ നടപടികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അനധികൃത ഖനനങ്ങള്‍ ബഹുജന പ്രതിഷേധത്തിനിടയാക്കാറുണ്ട്. ഇതില്‍ പലതും വലിയ വാര്‍ത്താപ്രാധാന്യം നേടാറുമുണ്ട്. നിയമലംഘനം തടയാനുള്ള നിയമങ്ങളും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും നിലവിലുണ്ട്.
എന്നാല്‍, നിയമലംഘനം കണ്ടെത്താനും കണ്ടെത്തിയാല്‍ തടയാനുമാവശ്യമായ സംവിധാനമില്ലാത്തതിനാല്‍ നിയമവ്യവസ്ഥകള്‍ ഫലപ്രദമാവാതെ പോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."