റോഹിംഗ്യ: ശക്തമായ നടപടി ആവശ്യപ്പെട്ട് യു.എന്നിനും ഇ.യുവിനും ഒ.ഐ.സിയുടെ കത്ത്
റിയാദ്: മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിംഗ്യന്‍ സമൂഹം അനുഭവിക്കുന്ന ദുരിതത്തില്‍ അടിയന്തര നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പട്ട് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍(ഒ.ഐ.സി) ഐക്യരാഷ്ട്രസഭയ്ക്കും യൂറോപ്യന്‍ യൂനിയനും കത്തയച്ചു. വംശീയ ഉന്മൂലനം നടക്കുന്ന ഇവിടെ വേണ്ടണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷന്‍ ഹൈ കമ്മിഷണര്‍ അമീര്‍ സൈദ് റഅദ് അല്‍ ഹുസൈന്‍, യു.എന്നിന്റെ അഭയാര്‍ഥി കാര്യ കമ്മിഷണര്‍ ഫിലിപ്പോ ഗ്രാന്റി, യൂറോപ്യന്‍ യൂനിയന്‍ വിദേശസുരക്ഷ ഹൈക്കമ്മിഷണര്‍ ഫെഡറിക്ക മുജേറിനി എന്നിവര്‍ക്കാണ് ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ ഉഥൈമീന്‍ കത്തയച്ചത്.
റോഹിംഗ്യക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമ്പോള്‍ ആവശ്യമായ മാനുഷികസഹായങ്ങള്‍ നല്‍കാന്‍ ഒ.ഐ.സി സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. ഇവര്‍ക്കെതിരേ നടക്കുന്ന മനുഷ്യത്വവിരുദ്ധമായ നടപടികള്‍ തടയാന്‍ മ്യാന്മര്‍ സര്‍ക്കാര്‍ തയാറാകണം. 2014ല്‍ തന്നെ ഒ.ഐ.സി ഇതിനെതിരേ മുന്നറിയിപ്പ് നല്‍കിയതാണ്. താല്‍ക്കാലിക ആശ്വാസത്തിനപ്പുറം സ്ഥായിയായ നടപടികളാണ് മ്യാന്മറില്‍ ഉണ്ടാകേണ്ടതെന്നും ഡോ. യൂസുഫ് അല്‍ ഉഥൈമീന്‍ പറഞ്ഞു. വിഷയത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്നും മ്യാന്മര്‍ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."