ലോകം കടന്നു പോകുന്നത് ഭീതിതമായ കാലഘട്ടത്തിലൂടെ: നാറ്റോ
വാര്‍സോ: ലോകം ഏറ്റവും ഭീതിതമായ കാലഘട്ടത്തിലൂടെയാണു കടന്നുപോകുന്നതെന്ന് നാറ്റോ മേധാവി. നാറ്റോ സൈനിക സഖ്യത്തിന്റെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോട്ടന്‍ബര്‍ഗ് ആണ് ഈ നിരീക്ഷണം നടത്തിയത്. ഗാര്‍ഡിയന്‍ ദിനപത്രം നടത്തിയ അഭിമുഖത്തിലാണ് സ്റ്റോള്‍ട്ടന്‍ബര്‍ഗിന്റെ നിരീക്ഷണം. ഒരേസമത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒട്ടനവധി ഭീഷണികള്‍ ലോകത്തെ കൂടുതല്‍ അപകടത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂട്ടസംഹാര ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം, ഭീകരവാദികള്‍ സൃഷ്ടിക്കുന്ന അസ്ഥിരത, അടുത്തായി റഷ്യ പ്രകടിപ്പിച്ചുവരുന്ന ആക്രമണോത്സുകത തുടങ്ങിയവയാണു ലോകസമാധാനത്തിനു കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കിഴക്കന്‍ അതിര്‍ത്തിയില്‍ നാറ്റോ പ്രതിരോധം ശക്തമാക്കുന്ന കാര്യങ്ങള്‍ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."