HOME
DETAILS

അത്തിപ്പറ്റ ഉസ്താദും ഇബ്രാഹിം അബ്ദുല്‍ മഥീനും

  
backup
September 10 2017 | 01:09 AM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%89%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a6%e0%b5%81%e0%b4%82-%e0%b4%87%e0%b4%ac%e0%b5%8d

അത്തിപ്പറ്റ ഉസ്താദ് നമ്മുടെ തൊട്ടരികെ ജീവിച്ചിരിക്കുന്ന സൂഫിയാണ്. കേരളീയരായ നമ്മുടെ ഭാഗ്യങ്ങളിലൊന്ന് അത്തിപ്പറ്റ ഉസ്താദ് ജീവിച്ചിരുന്ന കാലത്ത് നമ്മളും ജീവിച്ചിരുന്നു എന്നതാണ്. ഭൂമി എങ്ങോട്ടാണു കറങ്ങിക്കൊണ്ടിരിക്കുന്നത് എന്നു നന്നായറിയുന്നു സൂഫി. മനുഷ്യ സമുദായത്തിന്റെ മനോരോഗങ്ങളെയും വിധിവിപര്യയങ്ങളെയും കുറിച്ചുള്ള സംശയാതീതമായ ഖേദങ്ങള്‍ അവരെ കൊണ്ടു ചിലതു പറയിക്കുന്നു. അദ്ദേഹം പത്തു കൊല്ലമെങ്കിലും മുന്‍പ് അടുത്തിരിക്കുന്നവരുമായി സംസാരിച്ചിരിക്കവേ, മിതവ്യയത്തെ കുറിച്ചു പറയുകയായിരുന്നു. പ്രകൃതി വിഭവങ്ങളുടെ നിര്‍ലോപമുള്ള അമിത ഉപഭോഗത്തെ കുറിച്ചു പറയുകയായിരുന്നു. കുടിവെള്ളം കിട്ടാതെ വരുന്ന ഒരു കാലം അകക്കണ്ണില്‍ കണ്ടുകൊണ്ട് ഉസ്താദ് പറഞ്ഞു. ആ കാലത്ത് ചിലപ്പോള്‍ നല്ലത് നിസ്‌കാരത്തിന് അംഗസ്‌നാനം ചെയ്യുമ്പോള്‍ മൂന്നു തവണ കഴുകുന്നതു നിര്‍ത്തി ഒരു വട്ടം കൊണ്ടവസാനിപ്പിക്കുന്നതായിരിക്കും, കാരണം ജലത്തിന് അത്രയും ക്ഷാമകാലമാണു വരാനിരിക്കുന്നത്.
അമേരിക്കന്‍ മുസ്‌ലിമും ന്യൂയോര്‍ക്ക് നഗരസഭയുടെ അണ്ടര്‍ സെക്രട്ടറിയുമായിരുന്ന ഇബ്രാഹിം അബ്ദുല്‍ മഥീനെ നമ്മള്‍ അറിയുന്നത് അദ്ദേഹം എഴുതിയ ഏൃലലി ഉലലി എന്ന പുസ്തകത്തിലൂടെയാണ്. ഭൂമിയെ പരിപാലിക്കുന്നതിനെ കുറിച്ചുള്ള ഇസ്‌ലാമിക പാഠങ്ങള്‍ എന്നു തന്നെയാണു പുസ്തകത്തിന്റെ ശീര്‍ഷകം. പാരിസ്ഥിതിക അവബോധവും വിവേകവും വിശ്വാസി സമൂഹത്തെ ധരിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു ഹരിതമാര്‍ഗമായി അദ്ദേഹം ഇസ്‌ലാമിനെ അവതരിപ്പിക്കുന്നു. ഇടക്കിടെ വായിക്കാനെടുക്കുന്ന ഈ പുസ്തകം എപ്പോഴും എന്നെ അത്തിപ്പറ്റ ഉസ്താദിനെ ഓര്‍മിപ്പിക്കുന്നു. ഭൂമിക്കു മീതെ പതിഞ്ഞ കാല്‍വയ്പ്പുകളോടെയും വഴിപോക്കരെന്ന പോലെയും നടന്നുപോകുന്ന സാത്വികരുടെ ഇംഗിതങ്ങള്‍ കാലദേശ ഭേദമന്യേ പരസ്പരം കണ്ടെത്തുന്നു. അത്തിപ്പറ്റ ഉസ്താദ് ജലധമനികള്‍ വറ്റിപ്പോകുന്നതിനെ കുറിച്ചു സംസാരിക്കുമ്പോള്‍ ഒരുപക്ഷേ, ഏൃലലി ഉലലി എഴുതപ്പെട്ടിട്ടു പോലുമില്ല.
ഇസ്‌ലാമിക വിശ്വാസദര്‍ശനത്തിന്റെ ആറു മൗലിക പ്രമാണങ്ങളെ ആസ്പദമാക്കിയാണു ഭൂപരിപാലനത്തെ കുറിച്ചുള്ള തന്റെ അന്വേഷണം ഇബ്രാഹിം അബ്ദുല്‍ മഥീന്‍ എഴുതിയവതരിപ്പിക്കുന്നത്. 1-തൗഹീദ്. ദൈവത്തിന്റെ ഏകത്വം മനുഷ്യരുടെയും പ്രകൃതിയിലെ ചരാചരങ്ങളുടെയും അഖണ്ഡതയുടെ അച്ചുതണ്ടായി അദ്ദേഹം വരച്ചുകാണിക്കുന്നു. പരസ്പരം ഇണക്കിയും പൂരിപ്പിച്ചും പുലരുന്ന പ്രപഞ്ചത്തിന്റെ ഉണ്‍മയെ ഒരുമയുടെ ചരടില്‍ കോര്‍ക്കുന്നു. 2-ആയാത്തുകള്‍. പ്രകൃതിയിലെ ദൃഷ്ടാന്തങ്ങളെയും ഖുര്‍ആനിലെ വിശുദ്ധ സൂക്തങ്ങളെയും കുറിക്കുന്ന വാക്കാണത്. രണ്ടും മനുഷ്യര്‍ക്കുള്ള അടയാളങ്ങളായി വര്‍ത്തിക്കുന്നു. 3-ഖലീഫ. മനുഷ്യര്‍ക്കു ഖുര്‍ആന്‍ നല്‍കിയ ചുമതലകളില്‍ മുഖ്യമാണു ഭൂമിയിലെ ദൈവത്തിന്റെ ഖലീഫ എന്ന പദവി. ഭൂമിയുടെ തന്നെ കാര്യസ്ഥനും കലവറ സൂക്ഷിപ്പുകാരനുമായി മനുഷ്യരുടെ ഭൂവാസം. ഭൂമിയിലെ ദൈവത്തിന്റെ സ്ഥാനപതി. 4-അമാനത്ത്. പ്രകൃതിവിഭവങ്ങളുടെ സൂക്ഷിപ്പും ഉത്തരവാദിത്തവും നിറവേറ്റുന്ന മനുഷ്യ ഭാഗധേയമാണത്. 5-അദ്ല്‍. ഭൂമിയിലെ വിഭവങ്ങളുടെയും സമ്പത്തുക്കളുടെയും നീതിപൂര്‍വകമായ ഉപയോഗവും പങ്കുവയ്പ്പും. സൃഷ്ടിജാലങ്ങളോടു മുഴുവനും പുലര്‍ത്തേണ്ട നൈതികതയുടെ താക്കോല്‍ വാക്കായാണതു പ്രത്യക്ഷപ്പെടുന്നത്. 6-മീസാന്‍. ഇസ്‌ലാമിക വിശ്വാസത്തിലെ സാങ്കേതികശബ്ദങ്ങളില്‍ മുഖ്യമാണത്. തൂക്കുന്നതിനും തൂക്കമൊപ്പിക്കുന്നതിനുമുള്ള ത്രാസാണത്. സമത്വപൂര്‍ണവും സന്തുലിതവുമായ ജീവിതത്തെ അതു കുറിക്കുന്നു.
ഉപര്യുക്ത ആറ് ആശയങ്ങളെ ആസ്പദമാക്കി ജലം, ഭക്ഷണം, ഊര്‍ജം, മാലിന്യം എന്നിങ്ങനെ പ്രകൃതി പരിപാലനവുമായി ബന്ധപ്പെട്ടു വരുന്ന വിഷമപ്രശ്‌നങ്ങളുമായി മല്ലിടുന്ന ലോകത്തിന് ഇസ്‌ലാമിന്റെ വക എന്തുണ്ട് പരിഹാരമാതൃകകള്‍ എന്നതാണു പുസ്തകത്തിന്റെ അന്വേഷണം. വിശുദ്ധസൂക്തങ്ങളെ ഉദ്ധരിച്ചും ജീവിതമാതൃകകളെയും മുന്‍കൈയുകളെയും ഉദാഹരിച്ചും അദ്ദേഹം ഭൂമിയുടെ അതിജീവനത്തിനുതകുന്ന ആശയങ്ങളുടെ ഒരു വര്‍ണരാജി സൃഷ്ടിക്കുന്നു. നമ്മളിപ്പോള്‍ ഉല്‍ക്കണ്ഠാകുലരാകുന്ന അനേകം പാരിസ്ഥിതിക, ജീവിതശൈലീ ദുരിതങ്ങളെ അദ്ദേഹം അന്വേഷണ വിഷയമാക്കിയിരിക്കുന്നു. ഗ്രീന്‍ദീന്‍ അഥവാ ഹരിതമാര്‍ഗം എന്നത് നമ്മുടെ കാലത്തെ ഇസ്‌ലാമിക ജീവിതത്തിന്റെ ഒരു ഉചിതരീതിയായി അവതരിപ്പിച്ചിരിക്കുന്നു. ഉള്‍ക്കാഴ്ചയുടെ വെളിച്ചം കൊണ്ട് എത്രയോ ചിരപരിചിതങ്ങളായ ഹദീസുകളെ അപരിചിത പ്രമേയങ്ങളിലേക്കുള്ള വഴികാട്ടിയായി അവതരിപ്പിക്കുന്നു. മുന്നിലെ വലിയ ഭക്ഷണത്തളികയില്‍നിന്ന് തൊട്ടുമുന്നിലെ ഭാഗം കഴിക്കുകയാണുത്തമം എന്ന ഹദീസ് ഏീ ഴഹീയമഹ, ടമ്യേ ഹീരമഹ എന്ന ആഗോളവല്‍കൃത ലോകത്തെ അതിജീവന ആശയത്തിന്റെ പൂരകമായി മാറുന്നു, അദ്ദേഹമതു വിശദീകരിക്കുമ്പോള്‍. പഴയ വചനങ്ങളുടെ തോട് കിള്ളിപ്പൊളിച്ചു പുതിയ കാലത്തു പാകിമുളപ്പിക്കുന്നു അദ്ദേഹം.
നന്നേ ചെറുപ്പത്തിലുണ്ടായ ഒരനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. കുട്ടിക്കാലം ന്യൂയോര്‍ക്കിലും ബ്രൂക്‌ലിനിലും ചെലവിട്ട കാരണം അദ്ദേഹവും സഹോദരനും കരുതിയിരുന്നത് ലോകമൊരു കോണ്‍ക്രീറ്റ് വനമാണെന്നായിരുന്നു. ആ തോന്നല്‍ അവസാനിച്ചത് പിതാവ് അവരെ ബിയര്‍ പര്‍വതം കാണാന്‍ കൊണ്ടുപോയതോടെയാണ്. പര്‍വതാരോഹകരുടെ നഗരപ്രാന്തത്തിലെ പ്രിയപ്പെട്ട ലക്ഷ്യമാണത്. പായലു പറ്റിയ പാറക്കെട്ടുകളും കൂണ്‍ പൊടിഞ്ഞ നിലങ്ങളും പിന്നിട്ടുള്ള കയറ്റം. ഉച്ചയ്ക്കു നിസ്‌കാര സമയമായപ്പോള്‍ പിതാവ് അതിനൊരുങ്ങി. എവിടെ വച്ചു നിസ്‌കരിക്കും എന്നതായിരുന്നു കുട്ടികളുടെ ആവലാതി. പിതാവ് നിലത്തേക്കു ചൂണ്ടി. ചുള്ളിക്കമ്പുകളും പാഴിലകളും നീക്കി അദ്ദേഹം തന്നെ വൃത്തിയാക്കിയ ഒരു ചെറിയ ഭാഗം. അവിടെ വച്ചു നിസ്‌കരിക്കാന്‍ പോകുന്നു. വീട്ടിലോ പള്ളിയിലോ നിര്‍വഹിക്കാവുന്ന ഒന്നായിരുന്ന നിസ്‌കാരം അന്നത്തെ ദിവസം ഭൂമിയിലെവിടെയും അനുഷ്ഠിക്കാവുന്ന കര്‍മമായി. നിസ്‌കരിക്കാന്‍ തയാറെടുത്തുകൊണ്ടിരിക്കെ പിതാവ് ഒരു പ്രവാചക വചനവുമുദ്ധരിച്ചു: 'പ്രാര്‍ഥനാനേരം നിങ്ങളെവിടെയായിരുന്നാലും പ്രാര്‍ഥിക്കുക. എന്തുകൊണ്ടെന്നാല്‍ ഭൂമി മുഴുവനും നിങ്ങള്‍ക്കു പള്ളിയാകുന്നു.' ഭൂമി ഒരു ആരാധനാലയമാണെന്നു വരുമ്പോള്‍ ആരാധനാലയം പാവനമാണ്; അതുകൊണ്ട് ഭൂമി പാവനമാണ്. മലമുകളിലെ ആ നിസ്‌കാരവും പിതാവുരുവിട്ട നബിവചനവും ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നേക്കുമായി മാറ്റിമറിച്ചെന്നു പറയുന്നു ഇബ്രാഹിം അബ്ദുല്‍ മഥീന്‍.
അത്തിപ്പറ്റ ഉസ്താദിനെ അദ്ദേഹം കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്നു തോന്നും ചിലപ്പോള്‍. കേരളത്തിലെ പള്ളികളെയും പള്ളിക്കുളങ്ങളെയും പള്ളിക്കാടുകളെയും അദ്ദേഹം അറിഞ്ഞിരുന്നെങ്കില്‍ എന്നു തോന്നും ചില നേരത്തെനിക്ക്. അതിനൊരു കാരണമുണ്ട്. മുസ്‌ലിംകള്‍ക്കുള്ള ശ്മശാനങ്ങള്‍ കേരളത്തിനു പുറത്ത് പൊതുവേ ഖബറിസ്ഥാനുകളാണ്. കേരളത്തില്‍ മാത്രമാണെന്നു തോന്നുന്നു അവ പള്ളിക്കാടുകളാണ്. പ്രിയപ്പെട്ടവരുടെ മണ്ണറക്കു മീതെ നനച്ചു കുത്തിയ ചെടികളും വച്ചുപിടിപ്പിച്ച മരങ്ങളും പച്ച പടര്‍ത്തിയ കാടുകള്‍. കാവുകള്‍ ഓര്‍മയിലുള്ള ജനതയുടെ ഫോറസ്ട്രി. പാരത്രിക വനവല്‍ക്കരണം എന്നതിനെ വിളിക്കാനാണിഷ്ടം. പുറമേ നട്ടുപിടിപ്പിക്കുന്ന മരങ്ങളും ചെടികളും അകമേ കിടക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുമെന്ന വിശ്വാസം കൊണ്ട് ബലപ്പെട്ടതാണീ കാടുപിടിപ്പിക്കല്‍. നബി ഒരിക്കല്‍ അനുയായികള്‍ സമേതം നടന്നുപോകുമ്പോള്‍, ഒരു ഖബറിങ്കല്‍ എത്തിയെന്നും അതിലെ അന്തേവാസിയെ പറ്റി അന്വേഷിച്ചെന്നും ആളെ അറിഞ്ഞപ്പോള്‍ ഒരു പച്ചമരത്തണ്ടു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെന്നും അതാ മണ്ണറക്കു മുകളില്‍ നട്ടുവെന്നുമാണ് ഹദീസിലുള്ളത്.
മരിച്ചുപോയ വേണ്ടപ്പെട്ടവര്‍ക്കായി വേരുകളും ഇലകളും കായകളും തങ്ങളുടെ കൂടെ പ്രാര്‍ഥിക്കുന്നതു പ്രതീക്ഷിച്ചു മാപ്പിളമാര്‍ പള്ളിക്കു പുറത്തെ ഖബറിടങ്ങളെ കാടുകളാക്കി വളര്‍ത്തി. മരങ്ങളും കിളികളും തീരെ ചെറിയ ഇനം ഒച്ചകളില്‍ മണ്ണട്ടകള്‍ പോലും തസ്ബീഹുകള്‍ ഉരുവിടുന്നുവെന്ന ആത്മീയവിചാരം അതിനെ പോഷിപ്പിച്ചു. പാരത്രികവികാരങ്ങള്‍ കൊണ്ടാണെങ്കിലും പാരിസ്ഥിതിക വിവേകമൊന്നും അ(ഇ)ല്ലെങ്കിലും പഴയ പള്ളിവളപ്പുകള്‍ ഒട്ടുമുക്കാലും അങ്ങനെ കാടുപിടിച്ചു. കാടുകയറി സ്മാരകശിലകള്‍ മറഞ്ഞാലും വിസ്മൃതരും ഏകാന്തവാസികളുമായ ഖബറാളികള്‍ക്ക് അസംഖ്യം ജീവജാലങ്ങള്‍ കൂട്ടാവുകയും ചെയ്തു.
കേരളമെങ്ങും ഇപ്പോള്‍ ബാക്കിയുള്ള കാടുകളുടെ കണക്കെടുത്താല്‍ ഈ പള്ളിക്കാടുകള്‍ക്ക് വലിയൊരളവു കിട്ടും. മരിച്ചവരുടെ തലക്കലും കാല്‍ക്കലും ബന്ധുക്കള്‍ കുത്തിയ ചെടികളും തൈമരങ്ങളുമാകട്ടെ ഉള്ളിലേക്ക് ഉള്ളിലേക്ക് വേരിറക്കി പോഷകങ്ങള്‍ മതിയാവോളം നുകര്‍ന്നു മറ്റേതു വളപ്പിലേതിനെക്കാളും പള്ളിത്തൊടികളില്‍ മുറ്റിവളര്‍ന്നു. ഞാന്‍ കഴിച്ചിട്ടുള്ള ഏറ്റവും സ്വാദുള്ള പേരക്കകള്‍ കാഞ്ഞിരാട്ടുതറ പള്ളിയുടെ ഇടത്തേ മുറ്റത്തു വീണുകിടന്നവയാണ്. എന്റെ വല്യുപ്പ അവിടെ ഉറങ്ങുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  15 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  15 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  15 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  15 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  15 days ago