ഫഌറ്റ് സമുച്ചയങ്ങളിലെ കക്കൂസ് മാലിന്യം ഇടച്ചിറ തോട്ടിലേക്ക് ഒഴുക്കുന്നു ആര്‍.ഡി.ഒ അന്വേഷിക്കും
കാക്കനാട്: ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ കക്കൂസ് മാലിന്യം ഇടച്ചിറ തോട്ടിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച പരാതിയില്‍ ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒ അന്വേഷിക്കും.
ഇടച്ചിറ ഇന്‍ഫൊപാര്‍ക്കിന് സമീപത്തെ കെട്ടിട സമുച്ചയങ്ങളില്‍ നിന്ന് ഒഴുക്കുന്ന കക്കൂസ് മാലിന്യം പരിസര പ്രദേശങ്ങളിലും തൊട്ടടുത്ത കടമ്പ്രയാറിലേക്കും നിറഞ്ഞതോടെയാണ് മനുഷ്യാവകാശ കമീഷന്റെ ഇടപെടല്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.എന്‍ പ്രതാപന്‍ നല്‍കിയ പരാതി പരിഗണിച്ച കമീഷന്‍ നിര്‍ദേശ പ്രകാരം ചീഫ് ഇന്‍വിസ്റ്റിഗേഷന്‍ ഐജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ പാര്‍പ്പിട സമുച്ചയത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കേണ്ടത് ആരെന്നതിനെ ചൊല്ലി തര്‍ക്കം പ്രശ്‌ന പരിഹാരം കീറമുട്ടിയാക്കി. പാര്‍പ്പിട സമുച്ചയത്തിലെ മുഴുവന്‍ ഫ്‌ളാറ്റുകളും വില്‍പ്പന നടത്തിയതിനാല്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ പ്രശ്‌നം പരിഹരിക്കുന്നതിന് താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് താമസക്കാരുടെ പരാതി.
എന്നാല്‍ ഫ്‌ളാറ്റിലെ റെസിഡന്റ് അസോസിയേഷനാണ് മാലിന്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതാണെന്ന് കെട്ടിട നിര്‍മാതാക്കളുടെ വാദം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, തൃക്കാക്കര നഗരസഭ അധികൃതര്‍ സ്ഥലത്തത്തെി നേരത്തെ പരിശോധന നടത്തിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ല. അതെസമയം പ്രശ്‌ന പരിഹാരത്തിനായി ആര്‍.ഡി.ഒയോട് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."