അഞ്ചു വയസുകാരിയെ ക്ലാസ്മുറിയില്‍ വെച്ച് പ്യൂണ്‍ ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: നോര്‍ത്ത് ഡല്‍ഹിയിലെ സ്കൂളില്‍ അഞ്ചു വയസുകാരിയെ ക്ലാസ്മുറിയില്‍ വെച്ച് പ്യൂണ്‍ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ സ്കൂളിലെ പ്യൂണ്‍ വികാസിനെ(40) അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് വീണ്ടും ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
അറസ്റ്റിലായ വികാസ് കഴിഞ്ഞ മൂന്ന് മാസമായി ഇതേ സ്കൂളില്‍ ജോലി ചെയ്ത് വരികയായിരുന്നു. ശനിയാഴ്ച്ച സ്കൂളിലെ അധ്യാപകര്‍ക്ക് ഉച്ചഭക്ഷണം നല്കിയ ശേഷം വരാന്തയിലൂടെ നടന്നുവരികയായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ആളില്ലാത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടിലെത്തിയ ശേഷം സ്വകാര്യ ഭാഗത്ത് വേദനയും രക്തം വരുന്നതും കണ്ടതോടെ കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും പരിശോധനയിലും കൗണ്‍സിലിങിലും പീഡനം നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്യൂണ്‍ അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."