HOME
DETAILS
MAL
റെയില്‍വേ ഗെയ്റ്റ് തുറന്ന് കൊടുക്കാത്തതിന് ഗെയ്റ്റ്മാന്‍ മര്‍ദനം: നാലു യുവാക്കള്‍ പിടിയിലായെന്ന് സൂചന
backup
September 11 2017 | 07:09 AM
ചെറുതുരുത്തി: ട്രെയിന്‍ കടന്ന് പോകാന്‍ അടച്ചിട്ട റെയില്‍വേ ഗെയ്റ്റ് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ബൈക്കുകളിലായെ ത്തിയ ആറംഗ സംഘം ഗെയ്റ്റ്മാനെ മര്‍ദിച്ചവശനാക്കി.
പൈങ്കുളം ഗെയ്റ്റിലെ ജീവനക്കാരന് മുള്ളൂര്‍ക്കര സ്വദേശി പുലപറമ്പില് ശശിധരന് (48)നാണ് മര്‍ദനമേറ്റത്. ആറംഗ സംഘത്തിലെ നാല് പേരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ഷൊര്‍ണൂര്‍ ആര്.പി.എഫിന് കൈമാറിയതായി സൂചനയുണ്ട്.
ഇന്നലെ പുലര്‍ച്ചെ 12.30നാണ് സംഭവം. മംഗലാപുരം തിരുവനന്തപുരം മലബാര്‍എക്സ്പ്രസ് കടന്ന് പോകുന്നതിന് വേണ്ടി ഗെയ്റ്റ് അടച്ചിട്ട സമയത്താണ് യുവാക്കള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഗെയ്റ്റ് തുറക്കാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ച ശശിധരനെ മര്‍ദിക്കുകയുമായിരുന്നു ഈ സമയം രാത്രികാല പരിശോധന നടത്തുകയായിരുന്ന ഏരിയാ ഓപ്പറേറ്റിങ് മാനേജറാണ് ഗെയ്റ്റ്മാനെ രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."