ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തരുത്: സാംസ്‌കാരിക നായകര്‍
തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ പരമ്പരാഗത ശൈലിയില്‍ നിര്‍ബാധം നടത്തുന്നതിന് തടസമുണ്ടാകരുതെന്ന്് സാംസ്‌കാരിക നായകന്മാര്‍.
ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് മഹാകവി അക്കിത്തം, പി. പരമേശ്വരന്‍, പി. നാരാണക്കുറുപ്പ്, കെ.ബി ശ്രീദേവി, എസ്. രമേശന്‍നായര്‍, വി. മധുസൂദനന്‍ നായര്‍, കാനായി കുഞ്ഞിരാമന്‍, ഡോ.കൂമുളി ശിവരാമന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ആഷാമേനോന്‍, ഡോ.ജെ. പ്രമീളാദേവി, പ്രൊഫ.ടോണിമാത്യു, ശ്രീകുമാരി രാമചന്ദ്രന്‍, തുളസി കോട്ടുക്കല്‍, അലി അക്ബര്‍, സി.ജി രാജഗോപാല്‍, ഡോ.കെ.എസ് രാധാകൃഷ്ണന്‍, രാജസേനന്‍, ബിയാര്‍ പ്രസാദ്, വേലായുധന്‍ പണിക്കശ്ശേരി, മോഹനകൃഷ്ണന്‍ കാലടി, ഒ.എസ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അടുത്ത കാലത്തായി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളെ വിവാദങ്ങള്‍ സൃഷ്ടിച്ച് വികലമാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ നിറം കെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."