ചൈനയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കാനൊരുങ്ങുന്നു
ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു. വൈദ്യുത വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാണ് ഇത്തരത്തിലൊരു നീക്കം. ഓട്ടോമൊബൈല്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ചൈനയുടെ ഇന്‍ഡസ്ട്രി ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വൈസ് മന്ത്രി ഷിന്‍ ഗോപിനാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പരമ്പരാഗത ഇന്ധനങ്ങളില്‍ ഓടുന്ന കാറുകളുടെ വില്‍പ്പനയും നിര്‍മാണവും നിരോധിക്കുമെന്ന ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പ്രഖ്യാപനത്തിനു പിന്നാലെയാണ് ചൈനയുടെ നീക്കം.
ഇക്കാര്യത്തില്‍ ഇന്ത്യയും നേരത്തെ കടുത്ത നിലപാടെടുത്തിരുന്നു. പരമ്പരാഗത ഇന്ധന വാഹനങ്ങള്‍ക്ക് അന്ത്യം കുറിച്ച് മലിനീകരണമില്ലാത്ത ഇന്ധന വാഹനങ്ങള്‍ പുറത്തിറക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. വൈദ്യുത വാഹനങ്ങള്‍ക്കു വേണ്ടിയുള്ള ബില്‍ ഉടനുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 'നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മറ്റു ഇന്ധന വാഹനമെന്ന ആശയവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഇനിയും നിങ്ങളോട് ചോദിക്കില്ല, എല്ലാം നശിപ്പിക്കും. മലിനീകരണത്തിനെതിരെ ഇത് അത്യാവശ്യമാണ്' വാഹന നിര്‍മാതാക്കളുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞതാണിത്.
ഇപ്പോള്‍ ചൈനയും ഇക്കാര്യത്തില്‍ ഉറച്ച നിലപാടുമായി രംഗത്തെത്തിയപ്പോള്‍, ലോകരാജ്യങ്ങള്‍ പുതിയ വാനഹ സംസ്‌കാരത്തിലേക്ക് മാറുന്നുവെന്ന സൂചന നല്‍കുകയാണ്.
2040 ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിര്‍ത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് ഹുലോട്ട് കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. പാരിസ് കാലാവസ്ഥ ഉടമ്പടിയുടെ ഭാഗമായാണ് അദ്ദേഹമത് പ്രഖ്യാപിച്ചത്. 2040 ഓടെ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന നിര്‍ത്തുമെന്ന് പിന്നാലെ ബ്രിട്ടണും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."