HOME
DETAILS

മെഡിക്കല്‍ കോഴ: വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു

  
backup
September 12 2017 | 01:09 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b4-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d



തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനം.
ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതും പണം നല്‍കിയെന്ന് പറഞ്ഞ കോളജ് ഉടമ നിലപാടില്‍നിന്ന് പിന്നോട്ടു പോയതുമാണ് കേസിന്റെ അന്വേഷണത്തെ ബാധിച്ചത്. പൊതുജന സേവകരെന്ന നിര്‍വചനത്തില്‍ വരാത്തതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു.
വര്‍ക്കലയിലെ എസ്.ആര്‍ മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കാന്‍ 5.6 കോടി രൂപ കോഴ ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദ് വഴി ഡല്‍ഹിയിലുള്ള ഇടനിലക്കാരന്‍ സതീഷ് നായര്‍ക്ക് നല്‍കിയെന്നാണ് ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്.
മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ രണ്ടാം യൂണിറ്റ് എസ്.പി കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവന്നത്.
വിജിലന്‍സിന്റെ മൊഴിയെടുക്കലില്‍ മെഡിക്കല്‍ കോളജ് അനുമതിക്കായി ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന നിലപാടാണ് ആരോപണം ഉയര്‍ന്ന വര്‍ക്കല, പാലക്കാട് കോളജ് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചത്. കൂടാതെ പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്താനോ ബി.ജെ.പി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടും മറ്റു തെളിവുകളും പിടിച്ചെടുക്കാനോ വിജിലന്‍സ് അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
പണം നല്‍കിയതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ എല്ലാ തെളിവുകളും വിജിലന്‍സിനു മുന്നില്‍ ഹാജരാക്കുമെന്ന് പ്രഖ്യാപിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ കെ.പി ശ്രീശനും, എ.കെ നസീറും പിന്നീട് വിജിലന്‍സിനു മുന്നില്‍ മലക്കം മറിഞ്ഞിരുന്നു.
ബി.ജെ.പി നേതാക്കള്‍ക്ക് കോഴ നല്‍കിയതായി ബി.ജെ.പി അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കോളജ് ഉടമ ആര്‍.ഷാജി, താന്‍ പണം നല്‍കിയത് കണ്‍സല്‍ട്ടന്‍സിയുടെ ഭാഗമായി എന്ന രീതിയിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. കുമ്മനത്തിന്റെ മലക്കംമറിച്ചിലും അന്വേഷണത്തെ ബാധിച്ചു.
താന്‍ വാങ്ങിയത് കോഴയല്ല കണ്‍സല്‍ട്ടന്‍സി ഫീസ് മാത്രമാണെന്ന് ഡല്‍ഹിയിലുള്ള ഇടനിലക്കാരന്‍ സതീഷ് നായര്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
സതീഷ്‌നായരുടെ മൊഴിയിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ചില രേഖകള്‍ കൈമാറാന്‍ കോളജ് ഉടമ ഷാജി തയാറാകാത്തതും അന്വേഷണത്തെ ബാധിച്ചുവെന്നും വിജിലന്‍സ് എസ്.പി ജയകുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ മെഡിക്കല്‍ കോളജ് കോഴ ഇടപാട് നടന്നുവെന്ന പരാതിയില്‍ ലോകായുക്ത ഈ മാസം 27ന് വാദം കേള്‍ക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  12 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  12 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  12 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  12 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  12 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago