ഗൗരി ലങ്കേഷ് ഒടുവില്‍ എഴുതിയത് സുപ്രിം കോടതിയുടെ രണ്ടു വിധികളെ കുറിച്ച്
ബംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ഒടുവില്‍ എഴുതിയത് സുപ്രിം കോടതിയുടെ രണ്ടു കേസുകളിലെ വിധികളെ കുറിച്ച്. ഇവര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഈമാസം അഞ്ചിനാണ് ഇവരുടെ പത്രമായ ലങ്കേഷ് പത്രികയില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.
ഈ ലേഖനം ഞാന്‍ എഴുതുമ്പോള്‍ സുപ്രിം കോടതിയുടെ ഒരു വിധിയെക്കുറിച്ച് ഇന്ത്യ തന്നെ അതിനെ പുകഴ്ത്തുകയാണ്. അതിന് കാരണം ഇന്ന് രാവിലെ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്വലാഖ് നിരോധിച്ച് ഉത്തരവിറക്കിയതാണെന്നു പറഞ്ഞാണ് ഗൗരി ലങ്കേഷ് ലേഖനം തുടങ്ങുന്നത്.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ്റ്റ് ഖെഹാര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുത്വലാഖ് വിഷയത്തില്‍ ഉത്തരവിറക്കിയത്. അതേ സമയം ചീഫ് ജസ്റ്റിസ്റ്റ് ഉള്‍പ്പെട്ട മറ്റൊരു ബെഞ്ചിന്റെ വിധി സ്ത്രീകള്‍ക്ക് ഷോക്കിങ് നല്കുന്ന രൂപത്തിലുള്ളതാണ്. ഹാദിയാ കേസില്‍ തീവ്ര ഹിന്ദുത്വ വാദികളുടെ അസത്യവാദ പരമായ ലൗ ജിഹാദെന്ന വാദത്തിന് ഒന്നു കൂടി ശക്തി പകരുന്ന രൂപത്തിലായി ഈ കേസിലെ വിധി എന്നും ഗൗരി പറയുന്നു.
ലൗ ജിഹാദെന്ന പ്രയോഗം അസ്തിത്വത്തില്‍ ഉണ്ടോയെന്ന് അന്വേഷിക്കാന്‍ സുപ്രിം കോടതി എന്‍.ഐ.എയോട് ഉത്തരവിടുകയും ചെയ്തു.
കേരളത്തിലെ അഖിലയെന്ന 25 കാരി ജസീനയെന്ന മുസ്ലിം യുവതിയുടെ സ്നേഹിത ആയിരുന്നു. കുറച്ചു കാലം കൊണ്ട് ജസീനയുടെ കുടുംബവുമായി അഖില നല്ല അടുപ്പത്തിലാകുകയും ചെയ്തു. എന്നാല്‍ അഖിലയെന്ന ഹാദിയ സ്വന്തമായി എടുത്ത തീരുമാനം കോടതി അംഗീകരിച്ചില്ല.
ഹാദിയയോട് കോടതി ഒന്നും തന്നെ ചോദിച്ചില്ല. ഹാദിയയുടെ പിതാവ് ആരോപിച്ച കാര്യത്തിലും സത്യാവസ്ഥ ഉണ്ടോയെന്നും കോടതി പരിശോധിച്ചില്ല. ഇതിനിടയില്‍ ഹാദിയയെ വിവാഹം കഴിച്ചയാള്‍ മൂന്ന് തവണ ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ മതം മാറിയ ആളുകളെ സിറിയയിലും മറ്റും കൊണ്ട് പോയി തീവ്രവാദികളാക്കുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ടെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് ഹാദിയയുടെ വിവാഹ ബന്ധത്തെ ഹൈക്കോടതി തള്ളി.
സി.പി.ഐ.എം.എല്‍ സീനിയര്‍ നേതാവ് കവിതാ കൃഷ്ണന് ദീര്‍ഘമായി എഴുതിയ ഒരു ലേഖനത്തിന്റെ സാരാംശമാണ് ഞാന്‍ ഇവിടെയെഴുതിയതെന്നും ഗൗരി ലങ്കേഷ് ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."