HOME
DETAILS
MAL
ഗൗരി ലങ്കേഷ് വധം: ഇന്ത്യ അന്ധകാരത്തിലേക്ക് നീങ്ങുന്നുവെന്ന് പി. ശ്രീരാമകൃഷ്ണന്
backup
September 12 2017 | 01:09 AM
മനാമ: മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന സംഭവം ഇന്ത്യ അന്ധകാരത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണ്. ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ജനാധിപത്യ സമൂഹത്തിന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ രാജ്യത്ത് രൂപപ്പെട്ടുവരികയാണ്. ഇത് അങ്ങേയറ്റം ഭീതിതമായ സാഹചര്യമാണ്. ഇത്തരം ശ്രമങ്ങളെ ഇല്ലാതാക്കാനുള്ള സഹജമായ ഊര്‍ജം ഇന്ത്യക്കുണ്ട്.
എതിര് ശബ്ദങ്ങള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന അവസ്ഥ ജനാധിപത്യത്തിന്റെ ദുരന്തം നിറഞ്ഞ അനുഭവമാണ്. ഇന്ത്യയുടെ അടിസ്ഥാനമായ വൈവിധ്യത്തിന്റെയും വൈജാത്യത്തിന്റെ പ്രമാണത്തെപ്പോലും അംഗീകരിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."