ബഹ്‌റൈന്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
കൊയിലാണ്ടി: ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസ ജീവിതം നയിച്ച് ഒരു കൂരവെയ്ക്കാന്‍ കഴിയാതെ വിഷമിക്കുന്ന പ്രവാസികള്‍ക്ക് ബൈത്തുറഹ്മ വീടൊരുക്കി സഹായിക്കുന്ന ബഹ്‌റൈന്‍ കെ.എം.സി.സി പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ബഹ്‌റൈന്‍ കെ.എം.സി.സി പ്രവാസി ബൈത്തുറഹ്മ താക്കോല്‍ദാന സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണീരോടെ ഒരു പ്രവാസിയും മടങ്ങരുതെന്ന സന്ദേശമുയര്‍ത്തി ബഹ്‌റൈന്‍ കെ.എം.സി.സി തുടങ്ങിവെച്ച അന്‍പത്തൊന്ന് ബൈത്തുറഹ്മകളില്‍ 36 വീടുകളാണ് ഇതിനോടകം പൂര്‍ത്തീകരിച്ച് നല്‍കിയത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നിര്‍വഹിച്ചു.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വി.പി ഇബ്‌റാഹിംകുട്ടി അധ്യക്ഷനായി. ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.വി ജലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, പി.കെ ബഷീര്‍ എം.എല്‍.എ, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ഫൈസല്‍ ബാഫഖി തങ്ങള്‍, റഷീദ് വെങ്ങളം, പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. കുല്‍സു, സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, എന്‍.കെ ഹമീദ് ഹാജി, അലിയാന്‍, ടി.പി മുഹമ്മദലി, അലി കൊയിലാണ്ടി, പി.പി യൂസഫ്, സിദ്ദീഖ് വെള്ളിയോട്, മഹ്മൂദ് ഹാജി മുറിച്ചാണ്ടി, സഹദ് പുറക്കാട്, നിഅമത്തുള്ള കോട്ടക്കല്‍, എം.കെ.കെ മൗലവി, ഫൈസല്‍ കോട്ടപ്പള്ളി, സി.കെ കുഞ്ഞബ്ദുല്ല, നിസാര്‍ പയ്യോളി, അഷറഫ് കോട്ടക്കല്‍, കെ.എം നജീബ്, എ. അസീസ് മാസ്റ്റര്‍, ഒ.കെ ഫൈസല്‍, ടി.സി നിസാര്‍, എസ്.എം ബാസിത്ത്, കെ.എം ഷമീം, പി.പി ഫാസില്‍ സംസാരിച്ചു. ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വൈസ് പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഖി, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും മീത്തില്‍ അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."