മദ്യനയം: പിണറായി സര്‍ക്കാരിന്റേത് ജനവഞ്ചനയെന്ന് എം.കെ മുനീര്‍
കോഴിക്കോട്: മദ്യം സാര്‍വത്രികമാക്കി കേരളത്തിലെ ജനത്തെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍.
തെരഞ്ഞെടുപ്പ് സമയത്ത് മദ്യത്തിന്റെ വ്യാപനം തടയുമെന്നും മദ്യശാലകള്‍ തുറക്കില്ലെന്നു പറയുകയും ചെയ്തവര്‍ അധികാരത്തിലെത്തിയപ്പോള്‍ നേരെ വിരുദ്ധമായി പ്രവൃത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിനെതിരേ മുസ്‌ലിം ലീഗ് നടത്തിയ താലൂക്ക് എക്‌സൈസ് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. മൊയ്തീന്‍കോയ അധ്യക്ഷനായി. കോഴിക്കോട് താലൂക്കിലെ നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, എലത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു. മാര്‍ച്ച് പുതിയറയിലെ എക്‌സൈസ് ഓഫിസിനു മുന്നില്‍ പൊലിസ് തടഞ്ഞു.
എന്‍.സി അബൂബക്കര്‍, യു.സി രാമന്‍, സി.വി.എം വാണിമേല്‍, സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവവൂര്‍ പ്രസംഗിച്ചു.
എം.കെ ഹംസ, മൂസ മൗലവി, ഖാലിദ് കിളിമുണ്ട, കെ.കെ ആലിക്കുട്ടി മാസ്റ്റര്‍, സി.ടി സക്കീര്‍ ഹുസൈന്‍, പി. ഇസ്മാഈല്‍, മലയില്‍ അബ്ദുല്ല, ഒ.പി നസീര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."