മാപ്പിളപ്പാട്ടിന്‍ ശീലുകള്‍ പെയ്തിറങ്ങിയ 'ഇശല്‍ രാവ്'
കോഴിക്കോട്: കേരളീയ മാപ്പിള കലാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'ഇശല്‍ രാവി'ല്‍ മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ പെയ്തിറങ്ങി.
മുഹമ്മദ് കുട്ടി അരീക്കോടിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഇശല്‍സന്ധ്യയും സാദിഖ് മാത്തോട്ടം ആന്‍ഡ് ടീമിന്റെ വട്ടപ്പാട്ടും സലീന പൊക്കുന്നിന്റെ നേതൃത്വത്തില്‍ നടന്ന ഒപ്പനയും ഇസ്മായില്‍ ഗുരുക്കളും ശിഷ്യന്‍മാരും അവതരിപ്പിച്ച കോല്‍ക്കളിയും ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. തനതു മാപ്പിളപ്പാട്ട് ശീലുകള്‍ പെയ്തിറങ്ങിയ സദസ് ആസ്വാദകരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു.
ഇശല്‍സന്ധ്യയില്‍ കബീര്‍ നല്ലളം, ഷാഫി പരപ്പില്‍, ഉമ്മര്‍ മാവൂര്‍, കെ.ടി.പി മുനീറ, റഹീന കൊളത്തറ, സുനീര്‍ പാലാഴി, സുഹറ പൊക്കുന്ന്, ജസീറ അരക്കിണര്‍ എന്നിവര്‍ മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മാപ്പിള കലാമണ്ഡലം പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ അധ്യക്ഷനായി. കമാല്‍ വരദൂര്‍, ഇല്ലിക്കെട്ട് നമ്പൂതിരി, ഫൈസല്‍ എളേറ്റില്‍, സീതിക്കുട്ടി മാസ്റ്റര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് സലീം പോക്കു, എം.വി മാങ്കാവ് എന്നിവരുടെ നേതൃത്വത്തില്‍ മാജിക് ഷോയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."