തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ ജല സംസ്‌കാരം ആവിഷ്‌കരിക്കണമെന്ന്
പാലക്കാട്: കുടിവെളള ലഭ്യത ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പുതിയ ജലസംസ്‌കാരം ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും കുടിവെളള പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒറ്റക്കെട്ടായിനിന്ന് കാലതാമസമില്ലാതെ പൂര്‍ത്തിയാക്കി പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. ചിറ്റൂര്‍ പുഴക്ക് കുറുകെയുള്ള മൂലത്തറ റഗുലേറ്ററിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം ലഭിക്കുന്ന ജലം ഇടതു-വലതു കനാലുകളിലേക്കും പുഴയിലേക്കും ക്രമീകരിക്കുന്നതിനായാണ് 1963ല്‍ റഗുലേറ്റര്‍ നിര്‍മിച്ചത്. 2009ലെ പ്രളയത്തെ തുടര്‍ന്ന് വലതുകര അബട്ട്‌മെന്റ് പൂര്‍ണമായും തകര്‍ന്നിരുന്നു. ജല വിതരണം പുനരാരംഭിക്കുന്നതിനായി പാര്‍ശ്വ സംരക്ഷണം നടത്തിയെങ്കിലും പൂര്‍ണമായും നവീകരിക്കാനായില്ല. ഡാം നവീകരണ-പുനരുദ്ധാരണ പദ്ധതിയില്‍ (ഡി.ആര്‍.ഐ.പി) ഉള്‍പ്പെടുത്തിയാണ് റഗുലേറ്റര്‍ നവീകരിക്കുന്നത്.
കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനായി. പി.കെ ബിജു എം.പി, കെ. ബാബു എം.എല്‍.എ മുഖ്യാതിഥികളായി. ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍മാന്‍ ടി.എസ് തിരുവെങ്കിടം, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം അഡ്വ. വി. മുരുകദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എന്‍.എസ്. ശില്‍പ, രാജന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."