മുസ്‌ലിംലീഗ് എക്‌സൈസ് ഓഫിസ് മാര്‍ച്ച് നടത്തി
ഒറ്റപ്പാലം: പിണറായി വിജയന്‍ കേരളത്തിലെ അവസാന സി.പി.എം മുഖ്യന്ത്രിയാണെന്ന് ജില്ലാ മുസ്‌ലിംലീഗ് ജന.സെക്രട്ടറി മരക്കാര്‍ മാരായ മംഗലം. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരേ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഒറ്റപ്പാലം എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളുടേയും, ആരാധനാലയങ്ങളുടേയും അരികില്‍ മദ്യശാലകള്‍ അനുവദിക്കുന്നതിന് ദൂരപരിധി അമ്പതു മീറ്ററായി കുറച്ചത് പിന്‍വലിക്കുക, ഗ്രാമ പഞ്ചായത്തിന്റെ അധികാരം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച് .
ഒറ്റപ്പാലം പൂക്കായ തങ്ങള്‍ സ്മാരകത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഒറ്റപ്പാലം എക്‌സൈസ് സര്‍ക്കിള്‍ ഒഫിസിനു മുന്നില്‍ പൊലിസ് തടഞ്ഞു. പി.എ തങ്ങള്‍ അധ്യക്ഷനായി. ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പി.പി അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി.
സെയ്ത് മാസ്റ്റര്‍, വീരാന്‍ ഹാജി, പി.എ ഷൗക്കത്തലി, പി. അബ്ദുറഹ്മാന്‍, കെ. മുഹമ്മദ്, സി.കെ കുഞ്ഞാലന്‍ മാസ്റ്റര്‍, പി.എം മുഹമ്മദ് യൂസഫ്, പി.പി മുഹമ്മദ് കാസിം, പി.എം.എ ജലീല്‍, മുസ്തഫ തിരുണ്ടിക്കല്‍, എം. ആലി, ഹക്കീം ചെര്‍പ്പുളശ്ശേരി, ഇക്ബാല്‍ ദുറാനി, ഹംസത്ത്, ഒ. ശബാബ്, മുഹമ്മദ് മാസ്റ്റര്‍, നാസര്‍, അലി മാസ്റ്റര്‍, സലാം മാസ്റ്റര്‍ എന്‍.കെ സാദിക്കലി, ഹനീഫ കണ്ണേരി പ്രസംഗിച്ചു.
പട്ടാമ്പി: സംസ്ഥാനത്ത് ബാറുടമകളുടെയും സംഘ്പരിവാരിന്റെയും ഭരണമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം സി.എ.എം.എ കരീം പറഞ്ഞു. മുഖ്യമന്ത്രി നിഴലിനെ പോലും ഭയക്കുന്നു.
വര്‍ഗീയ ശക്തികളെ പാലൂട്ടുകയാണെന്നും കരീം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യവ്യാപനയത്തിനെതിരേ മുസ്‌ലിംലീഗ് പട്ടാമ്പി-തൃത്താല നിയോജകണ്ഡലംകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പട്ടാമ്പി എക്‌സൈസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യം വ്യാപകമാക്കാനുള്ള സര്‍ക്കാറിന്റെ നയം അംഗീകരിക്കാനാവില്ല. ഇടതുപക്ഷം മദ്യമാഫിയയുടെ തുണയോടെയാണ് അധികാരം നേടിയത്. അതിനുള്ള നന്ദിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. മദ്യവില്‍പനകേന്ദ്രം അനുവദിക്കുന്നതിലെ മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്തെ ധാരണയുടെ ഭാഗമായാണ്. സര്‍ക്കാറില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസ്യതക്ക് അല്‍പായുസ് മാത്രമാണുണ്ടായത്. ചുരുങ്ങിയ കാലം കൊണ്ട് ഇതുപോലെ ജനം വെറുത്തൊരു സര്‍ക്കാറുണ്ടായിട്ടില്ലെന്നും കരീം പറഞ്ഞു.
വി.എം. മുഹമ്മദലി അധ്യക്ഷനായി. ഹൈദ്രോസ്, കെ.പി. വാപ്പുട്ടി, പി.ഇ.എ. സലാം, പി.ടി. മുഹമ്മദ്, കെ.ടി.എ. ജബ്ബാര്‍, അഡ്വ. മുഹമ്മദലി മാറ്റാംതടം, സി.എ. സാജിത്, എസ്.എം.കെ. തങ്ങള്‍, എം.ടി. മുഹമ്മദലി, കെ.പി.എ റസാഖ്, അഡ്വ. കെ.സി. സല്‍മാന്‍, മുസ്തഫ തങ്ങള്‍, വി.പി. ഫാറൂഖ്, സക്കരിയ കൊടുമുണ്ട, കെ.കെ.എ. അസീസ്, സി.എ. റാസി, കെ.എ. റഷീദ് സംസാരിച്ചു. മേലേപട്ടാമ്പി ചെര്‍പ്പുളശ്ശേരി റോഡ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിവില്‍സ്റ്റേഷന് മുന്നില്‍ പൊലിസ് മാര്‍ച്ച് തടഞ്ഞു.
മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാറിന്റെ മദ്യവ്യാപനത്തിനെതിരേ മുസ്‌ലിംലീഗ് മണ്ണാര്‍ക്കാട്, കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെയും തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ മണ്ണാക്കാട് എക്‌സൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ആശുപത്രിപടിയില്‍ നിന്ന് പ്രകടമായി വന്ന സമരക്കാരെ കോടതിപ്പടിയില്‍ പൊലിസ് തടഞ്ഞുനിര്‍ത്താനുളള പൊലിസ് നീക്കം സമരക്കാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു.
തുടര്‍ന്ന് എക്‌സൈസ് ഓഫിസ് പരിസരത്ത് നടന്ന പ്രതിഷേധ സമ്മേളനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.എ സിദ്ദീഖ് അധ്യക്ഷനായി. എന്‍. ഹംസ, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, എം.എസ് അലവി, ടി.എ സലാം മാസ്റ്റര്‍, സലാം തറയില്‍, കറൂക്കില്‍ മുഹമ്മദാലി, എം. കുഞ്ഞിമുഹമ്മദ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, യൂസഫ് പാലക്കല്‍, ഹുസൈന്‍ കോളശ്ശേരി സംബന്ധിച്ചു.
പ്രകടനത്തിന് എം. മമ്മദ് ഹാജി, കെ. ആലിപ്പു ഹാജി, അച്ചിപ്ര മൊയ്തു, ടി.കെ മരക്കാര്‍, എം.പി.എ ബക്കര്‍ മാസ്റ്റര്‍, റഷീദ് മുത്തനില്‍, ഹമീദ് കൊമ്പത്ത്, സി. ഷഫീഖ് റഹിമാന്‍, നാസര്‍ പുളിക്കല്‍, എം.കെ ബക്കര്‍, തച്ചമ്പറ്റ ഹംസ, എ. മുഹമ്മദാലി, സി.പി അലവി, എന്‍. സൈതലവി, കെ. ഹംസപ്പ, യൂസഫ് കല്ലടി, കരീം മുസ്‌ലിയാര്‍, മുഹമ്മദ് ഹാരിസ്, അഷറഫ് വാഴമ്പുറം, അബ്ബാസ് കൊറ്റിയോട്, നിസാമുദ്ദീന്‍ പൊന്നങ്ങോട്, പി.ടി സൈത് മുഹമ്മദ്, പി.കെ.എം മുസ്തഫ, എ.പി അബ്ദുറഹിമാന്‍, മുഹമ്മദാലി കാഞ്ഞിരപ്പുഴ, സി.ടി അലി, മൊയ്തീന്‍, സുബൈര്‍ കരിമ്പ, കെ.ടി ഹംസപ്പ, ബഷീര്‍ തെക്കന്‍, പാറശ്ശേരി ഹസ്സന്‍, പി. മുഹമ്മദാലി അന്‍സാരി, അസീസ് പച്ചീരി, കെ.സി അബ്ദുറഹിമാന്‍, റഫീഖ് കുന്തിപ്പുഴ, മജീദ് തെങ്കര, എന്‍. സൈതലവി, അര്‍സല്‍ എരേരത്ത്, റിയാസ് നാലകത്ത്, അബൂബക്കര്‍, അഡ്വ. ശമീര്‍ പഴേരി, നാസര്‍ അത്താപ്പ, ബിലാല്‍.പി.എം, പി.എം സ്വലാഹുദ്ദീന്‍, റഫീഖ് പാറമ്മല്‍, മുസ്തഫ, അഷ്‌റഫ് , അഷ്‌റഫ് നേതൃത്വം നല്‍കി.
പാലക്കാട്: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ മദ്യത്തിന്റെ സ്വന്തം നാടാക്കി ഇടതു സര്‍ക്കാര്‍ മാറ്റിയെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം ബെന്നി ബഹന്നാന്‍. ഓണക്കാലത്ത് പ്രഖ്യാപിച്ച റേഷനും ഓണക്കിറ്റും നല്‍കാതെ പകരം മദ്യം സുലഭമായി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
യു.ഡി.എഫ് ഭാരണകാലത്ത് ബാറുകള്‍ പൂട്ടിയതിന് സാമ്പത്തിക ആരോപണം ഉന്നയിച്ച സി.പി.എം നേതാക്കള്‍ അധികാരത്തിലെത്തി നൂറ് കണക്കിന് ബാറുകള്‍ തുറന്ന് അഴിമതി കുംഭകോണം നടത്തിയിരിക്കുകയാണ്. ഇതിനെതിരേ പ്രതികരിക്കാന്‍ മതമേലധ്യക്ഷന്മാര്‍ക്കും സംസ്‌കാരിക നായകന്മാര്‍ക്കും ഭയമാണെന്ന് ബെന്നി ബഹന്നാന്‍ പറഞ്ഞു.
ബാറുകളുടെ ദൂരപരിധി കുറച്ചതിനെതിരേയും ഇടതു സര്‍ക്കാരിന്റെ മദ്യ വ്യാപന നയത്തിനെതിരേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലക്‌ട്രേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.കെ ശ്രീകണ്ഠന്‍ അധ്യക്ഷനായി. സി. ചന്ദ്രന്‍, എന്‍.കെ സുധീര്‍, വി.എസ് വിജയരാഘവന്‍, കെ.എ ചന്ദ്രന്‍, സി.വി ബാലചന്ദ്രന്‍, വി.സി കബീര്‍, സി.പി. മുഹമ്മദ്, ഷാഫി പറമ്പില്‍ എം.എല്‍.എ, കെ. ഗോപിനാഥ്, ടി.പി ഷാജി, പി.വി രാജേഷ്, ഒ. വിജയകുമാര്‍, െക.ജി എല്‍ദോ പ്രസംഗിച്ചു.
പുതുനഗരം: വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് മദ്യശാലകള്‍ സ്ഥാപിക്കുന്നതിനെതിരേ എക്‌സൈസ് ഓഫിസ് മാര്‍ച്ച് നടത്തി. മുസ്‌ലിം ലീഗ് ചിറ്റൂര്‍-നെന്മാറ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ചിറ്റൂര്‍ എക്‌സൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. എ. അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. യു. അബ്ദുള്ള അധ്യക്ഷനായി.
കോയകുട്ടി, എ.വി ജലീല്‍, എ.കെ ഹുസൈന്‍, ഇഖ്ബാല്‍, ഇസ്മയില്‍, ഉമ്മര്‍ഫാറുഖ്, കെ.എം തമീം, ഷംസുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."