HOME
DETAILS
MAL
ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലെ അമിതവേഗത നിയന്ത്രിക്കുവാന്‍ പൊലിസിന്റെ സ്പീഡ് റഡാര്‍
backup
September 12 2017 | 07:09 AM
കൊടുങ്ങല്ലൂര്‍: ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസില്‍ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനായി പൊലിസിന്റെ സ്പീഡ് റഡാര്‍ രംഗത്തിറങ്ങിയപ്പോള്‍ കാമറാ കെണിയില്പെട്ടവരേറെ.
29 പേരുടെ ജീവനെടുത്ത ബൈപ്പാസില്‍ സിഗ്നല്‍ ലംഘിച്ച് വാഹനങ്ങള്‍ പായുന്നതാണ് അപകട കാരണമെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്പീഡ് റഡാറിന്റെ പരിശോധന.
ഹൈവേ പൊലിസിന്റെ ആധുനിക സംവിധാനങ്ങളോടു കൂടിയ ജീപ്പ് കോട്ടപ്പുറം മുതല്‍ ചേറ്റുവ വരെയുള്ള ദേശീയ പാതയില്‍ ഡ്യൂട്ടിയിലുണ്ടാകും. വരും ദിവസങ്ങളിലും സ്പീഡ് റഡാര്‍ സംവിധാനവുമായി ഹൈവേ പൊലിസ് ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസില്‍ വേഗതാ പരിശോധന നടത്തും. ഒരു കിലോമീറ്ററിലധികം ദൂരത്ത് നിന്നും വരുന്ന വാഹനത്തിന്റെ വേഗത അളക്കുവാനും ആവശ്യമെങ്കില്‍ ഫോട്ടോ എടുക്കാനും സംവിധാനമുള്ളതാണ് സ്പീഡ് റഡാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."