ദലിത് സ്ത്രീക്ക് ലഭിച്ച വീട് പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന്
വെള്ളറട: ദലിത് ഭവനപദ്ധതി പ്രകാരം അനുവദിച്ച വീട് പൂര്‍ത്തിയാക്കാന്‍ പണം നല്‍കുന്നില്ലെന്നു ജില്ലാകലക്ടര്‍ക്കു പരാതി. വെള്ളറട കോവില്ലൂര്‍ അടീക്കലം പൂമണി (54) യാണ് പരാതികളുമായി ഓഫിസുകള്‍ കയറിയിറങ്ങുന്നത്. ഭര്‍ത്താവ് മരിച്ച ഈ സ്ത്രീയും ഡിഗ്രിക്കു പഠിക്കുന്ന മകനും ഒരുമുറിയും അടുക്കളയും മാത്രമുള്ള കുടിലിലാണ് താമസം.
അപേക്ഷയെത്തുടര്‍ന്ന് മൂന്നുലക്ഷം രൂപയ്ക്കുള്ള ഭവനം നിര്‍മ്മിക്കാന്‍ വെള്ളറട പഞ്ചായത്ത് തീരുമാനമായി. പണി 50 ശതമാനത്തിലെത്തിയപ്പോള്‍ 145500 രൂപ നാലുതവണകളായി ലഭിച്ചു.
ശേഷിച്ച തുക ലഭിക്കണമെങ്കില്‍ വീടുപണി പൂര്‍ത്തിയാക്കണമെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിക്കുകയായിരുന്നു. കടം വാങ്ങി 35 ചാക്ക് സിമന്റ്, മണല്‍, എം-സാന്‍ഡ്, കമ്പി എന്നിവ ഇറക്കി. വാര്‍ക്കുന്നതിന് തട്ടടിച്ച് ആറുമാസം കഴിഞ്ഞപ്പോള്‍ പൂമണി ഉയര്‍ന്ന സമുദായമായി മാറിയെന്ന വ്യാജരേഖ പ്രയാസം സൃഷ്ടിച്ചു.
ജനറല്‍ വിഭാഗങ്ങള്‍ക്കു രണ്ടുലക്ഷം രൂപയുടെ ഭവനപദ്ധതിയാണുള്ളതെന്നും മൂന്നുലക്ഷം നല്‍കാന്‍ കഴിയില്ലെന്നും അറിയിപ്പുണ്ടായി. വെള്ളറട ഗ്രാമസേവകനായ വിനു ജോസഫും അസിസ്റ്റന്റ് ലിജിയും ചേര്‍ന്ന് വ്യാജരേഖ ചമച്ചാണ് തന്നെ ചതിച്ചതെന്നും ബന്ധപ്പെട്ടവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിനിടെ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 11ന് 42000 രൂപ കൈപ്പറ്റിയതായി ബന്ധപ്പെട്ടവര്‍ എഴുതിവാങ്ങിയെങ്കിലും ആ തുക ലഭിച്ചില്ല. പണം ഉടന്‍ ലഭിക്കുമെന്ന അറിയിപ്പുകള്‍ അപ്പപ്പോള്‍ ഉണ്ടാകുമ്പോള്‍ വീട് പൂര്‍ത്തീകരണത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങി കൂട്ടുക പതിവാണ്.
അങ്ങനെ വാങ്ങിയ വകയില്‍ 35 ചാക്ക് സിമന്റ് കട്ടപിടിച്ച് നശിച്ചു. ആദ്യം സ്ഥാപിച്ച തട്ട് ആറുമാസം കഴിഞ്ഞ് പൊളിച്ചു. ഏതാനും മാസം മുന്‍പ് തട്ട് വീണ്ടും സ്ഥാപിച്ചു. ഇപ്പോള്‍ അതും നശിച്ചു തീരാറായി.
ഇപ്പോള്‍ ഈ സ്ത്രീക്കും മകനും തലചായ്ക്കാന്‍ ഇടമില്ലാതെ ബന്ധുവീടുകളെ അഭയം പ്രാപിക്കേണ്ടതായി വരുന്നു. വെള്ളറട പഞ്ചായത്ത് ഭരണമിതിയുടെ ദലിത് പീഡനവും കാര്യക്ഷമതയുമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ വ്യാപക പരാതി ഉയര്‍ന്നുകഴിഞ്ഞു. ജില്ലാ കലക്ടര്‍, പട്ടികവിഭാഗ കമ്മീഷന്‍, പട്ടികജാതി, വര്‍ഗ വകുപ്പു മന്ത്രി എന്നിവര്‍ക്കു പരാതി നല്‍കാനാണ് വീട്ടമ്മയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."