HOME
DETAILS
MAL
ജെ.ഡി.യു ആവശ്യം തെര.കമ്മിഷന് തള്ളി
backup
September 14 2017 | 01:09 AM
ന്യൂഡല്‍ഹി: പാര്‍ട്ടിയും ചിഹ്നവും താന്‍ നേതൃത്വം നല്കുന്ന വിഭാഗത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ച ജെ.ഡി.യു നേതാവ് ശരത് യാദവിന് തിരിച്ചടി.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറില്‍ നിന്ന് പാര്‍ട്ടിയുടെ പേരും തെരഞ്ഞെടുപ്പു ചിഹ്നവും മാറ്റി താന്‍ നേതൃത്വം നല്കുന്ന പക്ഷത്തിന് അനുവദിക്കണമെന്നവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ അപേക്ഷയാണ് ഇന്നലെ തള്ളിയത്. ശരത് യാദവിനുവേണ്ടി ജാവേദ് റാസയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 25നാണ് ശരത് യാദവ് പക്ഷം തെര. കമ്മിഷനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."