HOME
DETAILS
MAL
കടുത്ത നടപടി വേണമെന്ന് ട്രംപ്
backup
September 14 2017 | 01:09 AM
വാഷിങ്ടണ്‍: ഉ. കൊറിയക്കെതിരേ യു.എന്നിന്റെ ഉപരോധം ചെറിയ നടപടി മാത്രമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവപരീക്ഷണങ്ങളില്‍ നിന്ന് അവര്‍ പിന്മാറാന് കടുത്ത നടപടി ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി.
നിലവിലെ ഉപരോധം അവര്‍ക്ക് തിരിച്ചടിയാവാന്‍ സാധ്യതയില്ല. ചൈനയും റഷ്യയും പൂര്‍ണ ഉപരോധത്തെ അനുകൂലിച്ചിട്ടില്ല. എന്നാല്‍ അത്തരമൊരു നടപടിയിലൂടെ മാത്രമേ അവരുടെ ഭീഷണി ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തങ്ങളെ പിന്തുണക്കാതിരുന്നതിന് ചൈനയെ യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂച്ചിന്‍ വിമര്‍ശിച്ചു. ചൈനയുടെ നടപടി ലോക വിപണയില്‍ കാര്യമായി പ്രതിഫലിക്കുമെന്ന് ന്യൂചിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."