ട്രംപിന്റെ വിമര്‍ശനം: പാകിസ്താന് പിന്തുണയുമായി ചൈനയും റഷ്യയും
ഇസ്ലാമാബാദ്: തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നുവെന്ന ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈനയും റഷ്യയും രംഗത്ത്. തീവ്രവാദികള്‍ക്ക് പാകിസ്താന് സുരക്ഷാ താവളമൊരുക്കുന്നുവെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. പാകിസ്താനെതിരേയുള്ള യു.എന്നിലെ നീക്കങ്ങളെ വീറ്റോ ചെയ്യുമെന്ന് ഈ രണ്ടു രാജ്യങ്ങളും വാഗ്ദാനം ചെയ്തതായി പി.ടി.ഐയെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെ വിമര്‍ശനത്തിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്നാണ് ചൈനയുടെയും റഷ്യയുടെയും സഹായങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് വിദേശകാര്യ മന്ത്രി ദിവസങ്ങള്‍ക്ക് മുന്‍പ് ചൈന, ഇറാന്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. നയതന്ത്ര പിന്തുണയായിരുന്നു യാത്രയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
കൂടാതെ ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പിന്തുണ തേടാനും പാകിസ്താന് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."