HOME
DETAILS

ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളോട് സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

  
backup
September 14 2017 | 11:09 AM

raohingayn-muslims-samastha-prasident-qatar12536633

ദോഹ: ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളോടു മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.

അഭയാര്‍ഥികളെ മാന്യമായി സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യയുടേത്. റോഹിംഗ്യന്‍ ആക്രമണം മുസ്‌ലിംകള്‍ക്കെതിരെയുള്ള കുറ്റകൃത്യമായിട്ടല്ല, മനുഷ്യത്വത്തിനെതിരെയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്ത് ഒരു ജനവിഭാഗത്തോടും ഇത്തരത്തിലുള്ള ക്രൂരത ഉണ്ടാകരുത്. ഇതിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം. റോഹിംഗ്യന്‍ ന്യൂനപക്ഷത്തോട് മ്യാന്മര്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് കാടത്തവും നിഷ്ഠൂരുവും അതിക്രൂരവുമാണ്. അതിനെതിരെ അന്തരാഷ്ട്ര സമൂഹവും മുസ്‌ലിം രാജ്യങ്ങളും ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ മതസൗഹാര്‍ദ്ദവും മതേതര പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ ക്രിയാത്മക പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും വര്‍ഗീയതയും തീവ്രവാദവും വിദ്വേഷവും വര്‍ധിച്ചു വരുന്ന അവസരത്തില്‍ അവക്കെതിരെ കേരളീയ പൊതുസമൂഹത്തോടൊപ്പം സമസ്തയും ജാഗ്രതയോടെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ആനിലും പ്രവാചകചര്യയിലും അധിഷ്ഠിതമായി നൂറ്റാണ്ടുകളായി മുസ്‌ലിം പണ്ഡിതര്‍ തുടര്‍ന്നു പോരുന്ന പാരമ്പര്യ മൂല്യങ്ങളെ മുറുകെപ്പിടിച്ചു മുന്നോട്ടുപോകുന്ന നിലപാടാണ് സമസ്തയുടേത്. അതുകൊണ്ടുതന്നെ നിലപാടുകളില്‍ ആശയക്കുഴപ്പങ്ങളോ അപഭ്രംശങ്ങളോ സമസ്തയെ ബാധിച്ചിട്ടില്ല. നിലപാടുകളിലെ കൃത്യതയും പ്രാമാണികതയുമാണ് സമസ്തയെ ഒന്‍പതു പതിറ്റാണ്ട് പിന്നിടുമ്പോഴും അജയ്യമായി മുന്നോട്ടു നയിക്കുന്നത്.

പതിനായിരത്തോളം പ്രാഥമിക മദ്‌റസകള്‍, ഉന്നത പഠനത്തിനുള്ള ആയിരത്തോളം അറബിക് കോളജുകള്‍, മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിരവധി സ്‌കൂളുകള്‍, എന്‍ജിനിയറിംഗ് കോളജുകള്‍, അല്‍ബിര്‍റ പ്രീപ്രൈമറി സ്ഥാപനങ്ങള്‍ തുടങ്ങി വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ സംരംഭങ്ങള്‍ സമസ്തയുടെയും വിവിധ കീഴ്ഘടകങ്ങളുടെയും കാര്‍മികത്വത്തില്‍ നടന്നുവരുന്നുണ്ട്. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിലും അവരുടെ അഭിമാനകരവും സമാധാനപരവുമായ വളര്‍ച്ചയിലും ഈ സ്ഥാപനങ്ങളുടെ പങ്ക് നിസ്തുലമാണ്.

കേരള മുസ്‌ലിം സമൂഹത്തിനു അതുല്യ സംഭാവനകള്‍ നല്‍കിയ പ്രമുഖ പണ്ഡിതനും ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നാമധേയത്തില്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത മുണ്ടക്കുളത്ത് നടന്നുവരുന്ന സ്ഥാപനത്തില്‍ ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ ആരംഭിക്കും. മത ബിരുദധാരികളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നല്‍കി ഖുര്‍ആനുമായ ബന്ധപ്പെട്ട വിവിധ വിജ്ഞാനീയങ്ങളില്‍ ഗവേഷണവും പഠനവും പ്രസിദ്ധീകരണവും സാധ്യമാക്കുന്ന പദ്ധതിയാണ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ ആന്റ് ഖുതുബ് ഖാന.

ശംസുല്‍ ഉലമയുടെ ജീവിതവും ആദര്‍ശവും വൈജ്ഞാനിക സംഭാവനകളും അക്കാദമിക ലോകത്തിനു പരിചയപ്പെടുത്തുന്നതിനുവേണ്ടി എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ ചെയര്‍ ഫോര്‍ ശംസുല്‍ ഉലമ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചതായി അതിന്റെ പ്രചരണാര്‍ഥം ഖത്തറിലെത്തിയ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ കൂടിയായ തങ്ങള്‍ പറഞ്ഞു.

കേരള ഇസ്‌ലാമിക് സെന്റര്‍ ട്രഷറര്‍ നാസര്‍ ഹാജി, സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി കെ ബി കെ മുഹമ്മദ്, എസ് കെ എസ് എസ് എഫ് ഖത്തര്‍ ജനറല്‍ സെക്രട്ടറി അസീസ് കോളയാട്, വൈസ് പ്രസിഡണ്ട് സുബൈര്‍ ഫൈസി കട്ടുപ്പാറ, എസ് എം ഐ സി ഭാരവാഹികളായ അബ്ദുല്‍ ഗഫൂര്‍ ദാരിമി, കെ പി ബാപ്പു ഹാജി, സൈന്‍ മൊയ്തീന്‍ കുട്ടി ഹാജി, എസ് എം ഐ സി ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികളായ ഇല്യാസ് ദാരിമി, റഷീദ് യമാനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  19 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  19 days ago