പ്രവാസി ചാരിറ്റിയുടെ വാര്‍ഷികവും മെഡിക്കല്‍ കാര്‍ഡ് വിതരണവും 17 ന്
കായംകുളം: കായംകുളം ദമാം പ്രവാസി ചാരിറ്റിയുടെ വാര്‍ഷികവും മെഡിക്കല്‍ കാര്‍ഡ് വിതരണവും 17 ന് കരീലക്കുളങ്ങര താജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചെയര്‍മാന്‍ എബി ഷാഹുല്‍ ഹാമീദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരു വര്‍ഷം 20 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തി വരുന്നത്. 125 ഓളം നിര്‍ധന രോഗികള്‍ക്ക് പ്രതിമാസം മരുന്ന് എത്തിക്കുന്ന പദ്ധതിയാണ് പ്രധാനമായും നടപ്പിലാക്കുന്നത്. ഇതിനായി 16 ലക്ഷത്തോളം രൂപ ചിലവഴിക്കും. കൂടാതെ ആശുപത്രികള്‍ക്ക് വീല്‍ചെയര്‍, സ്ട്രക്ച്ചര്‍ എന്നിവ വാങ്ങി നല്‍കുന്നതിനൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കും ഉപകരണങ്ങള്‍ നല്‍കും. ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഒരു കോടിയോളം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്കൊപ്പം നിര്‍ധന യുവതികളുടെ വിവാഹ പദ്ധതിയും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും നല്‍കിവരുന്നു. വിവാഹത്തിനായി 10 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് വധുവിന് നല്‍കുന്നത്.
ഓഡിറ്റോറിയവും സദ്യയും ഒരുക്കി നല്‍കും. മുന്‍കൂട്ടി ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ചാണ് മരുന്നു വിതരണ പദ്ധതിയിലേക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. മെഡിക്കല്‍ കാര്‍ഡിന്റെ വിതരണവും വാര്‍ഷികവും നിര്‍ധന യുവതിയുടെ വിവാഹവും 17 ന് കരീലക്കുളങ്ങര താജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചക്ക് 12 ന് വിവാഹ ചടങ്ങ് നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന വാര്‍ഷികം അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്യും ഗാന്ധി ഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ മുഖ്യപ്രഭാഷണവും നഗരസഭ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ സ്‌കോളര്‍ഷിപ്പ് വിതരണവും നിര്‍വഹിക്കും.
രോഗികള്‍ക്ക് കുറഞ്ഞ വിലക്ക് മരുന്ന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത വര്‍ഷം മെഡിക്കല്‍ ഷോപ്പ് തുടങ്ങാനും പദ്ധതിയുണ്ട്. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ നവാസ് യൂസഫ്, ഹാജത്ത് മജീദ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."