ഔഷധസസ്യ പ്രദര്‍ശനവും ബോധവല്‍കരണവും
ഹരിപ്പാട്: എസ്.എന്‍.ഡി.പി.യോഗം ചേപ്പാട് യൂണിയന്‍ രൂപീകൃതമായി പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജ് ഓഡിറ്റോറിയത്തില്‍ ചിത്രപ്രദര്‍ശനം, ഔഷധസസ്യ പ്രദര്‍ശനവും ബോധവത്കരണവും, പുരാവസ്തുക്കളുടെ പ്രദര്‍ശനം എന്നിവ നടന്നു.
ചിത്രപ്രദര്‍ശനം യോഗം മുന്‍ കൗണ്‍സിലര്‍ പ്രൊഫ.സി.എം.ലോഹിതന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗം എം. കെ ശ്രീനിവാസന്‍ അധ്യക്ഷനായി. ഔഷധസസ്യ പ്രദര്‍ശനവും ബോധവത്കരണവും ചേപ്പാട് ഗവ. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.മനോജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി.കാശിനാഥന്‍ അദ്ധ്യക്ഷനായി. പുരാവസ്തുക്കളുടെ പ്രദര്‍ശനം നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.സുധാ സുശീലനും ഉദ്ഘാടനം ചെയ്തു. വനിതാസംഘം സെക്രട്ടറി രാധാ അനന്തകൃഷ്ണന്‍ അധ്യക്ഷയായി.
ശ്രീനാരായണ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യന്മാര്‍, സന്യാസി ശിഷ്യന്മര്‍, എസ്.എന്‍.ഡി.പി യോഗം മുന്‍കാല നേതാക്കള്‍, അഞ്ഞൂറില്‍ പരം ചിത്രങ്ങള്‍ പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിരുന്നു. നൂറില്‍പരം ഔഷധ സസ്യങ്ങള്‍, 200ല്‍ പരം പുരാവസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു. പ്രദര്‍ശനം കാണാനായി നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍, കോളേജ് എന്നിവിടങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ എത്തി.
യോഗങ്ങളില്‍ യൂണിയന്‍ പ്രസിഡന്റ് എസ്. സലികുമാര്‍, സെക്രട്ടറി എന്‍. അശോകന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡി.ധര്‍മ്മരാജന്‍, കൗണ്‍സിലര്‍മാരായ പി.എന്‍ അനില്‍ കുമാര്‍, ആര്‍.ഓമനക്കുട്ടന്‍, ബിനു കരുണാകരന്‍, അയ്യപ്പന്‍ കൈപ്പള്ളില്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് മനോജ്, സെക്രട്ടറി ജിതിന്‍ ചന്ദ്രന്‍, വനിതാസംഘം പ്രസിഡന്റ് മഹിളാമണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."