സംസ്ഥാന സീനിയര്‍ ഖോഖോ ചാംപ്യന്‍ഷിപ്പ്
പാലക്കാട്: സംസ്ഥാന സീനിയര്‍ (പുരുഷ-വനിതാ ) ഖോഖോ ചാംപ്യന്‍ഷിപ്പ് മല്‍സരം 16,17 തീയതികളില്‍ കൊട്ടേക്കാട് പടലിക്കാട് ജി.എല്‍.പി സ്‌കൂളില്‍ ഗ്രൗണ്ടില്‍ നടക്കുമെന്നു സ്വാഗത സംഘം ചെയര്‍മാന്‍ എ. പ്രഭാകരനും കണ്‍വീനര്‍ കെ. അശോകനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു 14 ജില്ലകളില്‍ നിന്നായി 400 കളിക്കാരും, 60 പരിശീലകരും, മാനേജര്‍മാരും പങ്കെടുക്കും. 16ന് രാവിലെ പത്തു മുതല്‍ രാത്രി 12 വരെയും 17നു രാവിലെ പത്തു മുതല്‍ അഞ്ചു വരെയും ഫ്‌ളഡ് ലൈറ്റ് മൈതാനിയില്‍ നടക്കും.
16നു രാവിലെ പത്തിന് കായിക മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘടനം ചെയ്യും. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷനാവും. കെ.വി വിജയദാസ് എം.എല്‍.എ, എ.എസ്.പി ബി. പൂംകുഴലി മുഖ്യാതിഥിയാവും. 17ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. എം.ബി രാജേഷ് എം.പി സമ്മാനദാനം നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ, അഡ്വ. കെ. ശാന്തകുമാരി മുഖ്യാതിഥിയാവും. കൊട്ടേക്കാട് ഫെയിം സ്‌പോര്‍ട്‌സ് ക്ലബും ജില്ലാ ഖോഖോ അസോസിയേഷനുമാണ് സംഘാടകര്‍. വാര്‍ത്താ സമ്മേളനത്തില്‍ കെ. ഭാസ്‌കരന്‍, എ. അരുണ്‍കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."