റോഹിംഗ്യകള്‍ ക്കെതിരേയുള്ള അക്രമങ്ങളെ തടയണം
തിരുവനന്തപുരം: ജനിച്ച നാട്ടില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന റോഹിംഗ്യകളെ കൊന്നൊടുക്കുകയും വീടുകള്‍ തീവച്ച് നശിപ്പിക്കുകയും ചെയ്യുന്ന മ്യാന്മാര് അക്രമങ്ങളെ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നു ബീമാപ്പള്ളി അല്‍ബിഷാറ ലൈബ്രറി കമ്മിറ്റി അഭിപ്രായപ്പെട്ടു. റോഹിംഗ്യന്‍ വിശ്വാസികള്‍ക്കു സ്വന്തം നാട്ടില്‍ വസിക്കാനുള്ള മൗലിക അവകാശം നിഷേധിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന നടപടി മ്യാന്മാര് ഭരണകൂടവും സൈന്യവും അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ബീമാപ്പള്ളി അല്‍-ബിഷാറ ലൈബ്രറി കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എം. എച്ച്. മീരാ സാഹിബ് അദ്ധ്യക്ഷായി. രക്ഷാധികാരി എ. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.ആര്. റഹ്മത്തുല്ല, അബ്ദുല്‍ അസീസ് മുസ്ലിയാര്, സക്കീര്‍ ഹുസൈന്, എസ്. നൗഷാദ് ഖാന്, എം.എച്ച് നസീബ്, എസ്.എം ബഷീര്‍, കണ്‍വീനര്‍ ജെ. സുധീര്‍, എ.എച്ച്. ഹഫീള്, എം.എം. റഫീഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."