തീരദേശ റോഡ് പുനര്‍നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം: യൂത്ത് ലീഗ്
തിരുവനന്തപുരം: പെരുമാതുറ മുതല്‍ വെട്ടുതുറവരെയുള്ള തീരദേശ റോഡില്‍ പെരുമാതുറ മുതല്‍ പുതുക്കുറിച്ചി വരെയുള്ള മേഖല അടിയന്തരമായി പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ പ്രീതയ്ക്ക് മുസ്ലിം യൂത്ത് ലീഗ് പെരുമാതുറ യൂണിറ്റ് കമ്മിറ്റി നിവേദനം നല്കി. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പെരുമാതുറ മുതലപ്പൊഴിയോടുള്ള സര്‍ക്കാര്‍ അവഗണനയാണ് തീരദേശ റോഡിന്റെ പുനര്‍നിര്‍മാണം വൈകുന്നതിനുള്ള കാരണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു.
പെരുമാതുറമുതല്‍ പുതുക്കുറിച്ചിവരെയുള്ള റോഡില്‍ ഇപ്പോള്‍ കാല്‍നടയ്ക്കുപോലും അസാധ്യമായിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മണ്‍വിള സൈനുദ്ദീന്‍, മുസ്ലിം ലീഗ് ചിറയിന്‍കീഴ് മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. കമാലുദ്ദീന് ഫസില്‍ ഹഖ്, സെക്രട്ടറി അന്‍സര്‍ പെരുമാതുറ, നവാസ് മാടന്‍വിള, അനില്‍ പുതുക്കുറിച്ചി, റസാദ് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."