നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിന് താല്പ്പര്യക്കുറവെന്ന് വനിതാ കമ്മീഷന്
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാനസര്‍ക്കാരിന് താല്പ്പര്യക്കുറവെന്ന് ദേശീയ വനിത കമ്മീഷന് പ്രസിഡന്റ് ലളിത കുമാരമംഗലം. സംഭവത്തില്‍ അന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അന്വേഷണം വൈകിപ്പിക്കാന്‍ കാരണമെന്നാണ് മനസ്സിലാക്കുന്നത്. ഇതു വരെ കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും ലളിത കുമാരമംഗലം പറഞ്ഞു.
സംഭവം നടന്നത് ഫെബ്രുവരിയിലാണ്. എന്നാല്‍, കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ വനിതാകമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. ഇതില്‍ സുഷമ സാഹുവിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. ഇവര്‍ കേരളത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ വിവരം നല്കാന് കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."