HOME
DETAILS

തുടര്‍ച്ചയായ കടുവ ആക്രമണം:നാട്ടുകാരുടെ പ്രതിഷേധമിരമ്പി

  
backup
September 16 2017 | 07:09 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af-%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3


സുല്‍ത്താന്‍ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാല്‍, കഴമ്പ് പ്രദേശങ്ങളില്‍ ഇടവിട്ട ദിവസങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ കടുവ വകുവരുത്തിയതില്‍ പ്രിതിഷേധിച്ച് നാട്ടുകാര്‍ ഇന്നലെയും പശുവിന്റെ ജഢവുമായി റോഡ് ഉപരോധിച്ചു.
ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാന പാതയില്‍ നമ്പികൊല്ലിയിലാണ് റോഡ് ഉപരോധിച്ചത്. കടുവയെ വെടിവെച്ച് പിടികൂടുക, നഷ്ടപിരഹാരതുക ഉടന്‍ നല്‍കുക, കലക്ടറോ, എ.ഡി.എമ്മോ സ്ഥലത്തെത്തി ഇക്കാര്യങ്ങളില്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പശുവിന്റെ ജഢം റോഡിന് നടുവില്‍വെച്ച് ഉപരോധം തീര്‍ത്തത്.
രാവിലെ എട്ടോടെയാണ് ഉപരോധം ആരംഭിച്ചത്.
ഇതേ പാതയില്‍ ആദ്യം പുത്തന്‍കുന്നിലും നാട്ടുകാര്‍ റോഡ് ഉപരോധിച്ചെങ്കിലും പിന്നീട് ഇവിടുത്തെ ഉപരോധം പിന്‍വലിച്ച് നമ്പികൊല്ലിയില്‍ മാത്രമാക്കി ഒതുക്കി.
റോഡ് ഉപരോധിച്ചതോടെ ഇതുവഴിയുള്ള വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
പലതവണ ജനപ്രതിനിധികള്‍ വന്ന് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും കലക്ടര്‍, അല്ലെങ്കില്‍ എ.ഡി.എം സ്ഥലത്തെത്തി ഉറപ്പുതരാതെ ഉപരോധത്തില്‍ നിന്നും പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഇവര്‍.
വീണ്ടും സ്ഥലത്തെത്തിയ ബത്തേരി തഹസില്‍ദാര്‍ എം.ജെ സണ്ണിയുടെ നേതൃത്തില്‍ ആക്ഷന്‍കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് പ്രതിഷേധക്കാരുമായും ചര്‍ച്ച നടന്നു. കടുവയെ കാട്ടിലേക്ക്് വിടാതെയും വനവകുപ്പ് ഉദ്യോഗസ്ഥരെ പല സ്‌ക്വാഡുകളാക്കി തിരിച്ച് പട്രോളിങ് ശക്തമാക്കിയും മയക്കുവെടി വെച്ച് പിടികൂടണമെന്ന് ജില്ലകലക്ടര്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന് ഫോണിലൂടെ നിര്‍ദേശം നല്‍കിയതായി തഹസില്‍ദാര്‍ പ്രതിഷേധക്കാരെ അറിയിച്ചു. കൂടാതെ കഴമ്പില്‍ പ്രദേശത്ത് കൂട്് അടിയന്തരമായി സ്ഥാപിക്കാമെന്നും ഉറപ്പ് നല്‍കി. ഒപ്പം ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും ഇതില്‍ വെറ്ററിനറി ഡോക്ടര്‍ പറയുന്ന തുക 48 മണിക്കൂറിനകവും ബാക്കിതുക സര്‍ക്കാറില്‍ നിന്നും വാങ്ങി നല്‍കാമെന്നും ജില്ലകലക്ടര്‍ ഉറപ്പുനല്‍കിയതായും തഹസില്‍ദാര്‍ പറഞ്ഞു. എം.എല്‍.എയുടെ അധ്യക്ഷതയില്‍ എറ്റവും അടുത്തദിവസം ചീരാലില്‍ സര്‍വകക്ഷിയോഗം ചേരുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
ഇതോടെയാണ് മൂന്ന് മണിക്കൂര്‍ നീണ്ടറോഡ് ഉപരോധം നാട്ടുകാര്‍ പിന്‍വലിച്ചത്. ചര്‍ച്ചക്ക് ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായ വി.ടി ബേബി, എം.എം സുരേഷ്, കെ.ആര്‍ സാജന്‍, എന്‍ സിദ്ദീഖ്, അബ്ദുള്‍ സലീം, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ കറപ്പന്‍, ജനപ്രതിനിധികളായ കെ.സി.കെ തങ്ങള്‍, ബെന്നി കൈനിക്കല്‍, പി.കെ രാമചന്ദ്രന്‍, ലളിത കുഞ്ഞന്‍, ബിന്ദു മണികണ്ഠന്‍, യു.കെ പ്രേമന്‍, നേതാക്കളായ വി മോഹനന്‍, പി ശിവങ്കരന്‍, ഡി.പി രാജശേഖരന്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  14 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  14 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  14 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago