HOME
DETAILS
MAL
ജില്ലാ ആശുപത്രിയിലെ ഇലക്ട്രോലൈസ് അനലൈസറും തകരാറില്‍
backup
September 16 2017 | 08:09 AM
കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ ഇലക്ടോലൈസ് അനലൈസറും ഇടക്കിടെ തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു. രക്തത്തിലെ സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് കണ്ടുപിടിക്കുന്ന മെഷീനാണിത്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഈ മെഷീന് ഇടക്കിടെ നിലച്ചുപോകുകയാണ്. ഇത് ജീവനക്കാര്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. യന്ത്രത്തിന്റെ കാലപ്പഴക്കമാണ് തകരാറിന് കാരണം. പുതിയ മെഷീന് ഒരു ലക്ഷം രൂപയോളം വേണ്ടി വരും. അടിയന്തരമായി പുതിയ മെഷീന് വാങ്ങിനല്‍കണമെന്നാണ് ആവശ്യം. അതേസമയം കഴിഞ്ഞ നാലു മാസമായി എക്സ്റേ യൂനിറ്റിന്റെ പ്രവര്‍ത്തനം ഭാഗീകമായി നിലച്ചിരിക്കുകയാണ്. കേടായ സി.ഡി മെഷീന് പകരം മറ്റൊന്നു വാങ്ങി നല്‍കണമെന്ന ആവശ്യം ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ ചെവികൊണ്ടിട്ടില്ല. 40000 രൂപയാണ് ഈ മെഷീനിന്റെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."