അപകടവക്കില്‍ ധര്‍മടം പഴയപാലം
ധര്‍മ്മടം: മീത്തലേപീടികയ്ക്കു സമീപമുള്ള പഴയപാലം പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഇരുചക്രവാഹനങ്ങളും മീന്‍പിടിത്ത തൊഴിലാളികളുമടക്കം നിരവധിപേര്‍ പാലം ഇപ്പോഴും ഈ പാലം ഉപയോഗിക്കുന്നുണ്ട്.
ഇത് വന്‍അപകട ഭീതിയാണ് ഉണ്ടാക്കുന്നത്. സമീപത്തു പുതിയ പാലം വന്നതോടെ പഴയപാലം പൊളിച്ചുമാറ്റുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഇതിനുള്ള നടപടി ഉണ്ടായിട്ടില്ല. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യം തള്ളാനുള്ള കേന്ദ്രമായും ഈ പാലം മാറിയിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ദുര്‍ഗന്ധം കാരണം ഈ വഴിയില്‍ നടന്നുപോകാനും പ്രയാസമാണ്.
ഏതു സമയവും വീഴാന്‍ സാധ്യതയുള്ളതിനാല്‍ പാലം പൊളിച്ചുനീക്കിയില്ലെങ്കില്‍ വല്‍ ദുരന്തത്തിനാണ് വഴിവെച്ചേക്കുമെന്ന് പരിസരവാസികള്‍ പറയുന്നു. ചിലര്‍ സെല്‍ഫിയെടുക്കാനും ഇവിടേക്ക് വരുന്നുണ്ട്. ഇതും അപകട സാധ്യതയുള്ളതാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."