HOME
DETAILS
MAL
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിക്കു നേരെ കൈയേറ്റശ്രമമെന്ന് പരാതി
backup
September 16 2017 | 08:09 AM
തലശ്ശേരി: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. മമ്പറം കീഴത്തൂരിലെ അധ്യാപികയായ യുവതിയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത.് പരാതിയെ തുടര്‍ന്ന് പിണറായി ചേരിക്കല്‍ സ്വദേശി അതുലിനെതിരെ ധര്‍മടം പൊലിസ് കേസെടുത്തു. ബി.എഡ് കഴിഞ്ഞ യുവതി പിണറായി എ.കെ.ജി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക പരിശീലനത്തിനെത്തിയതായിരുന്നു. അവിടെ നിന്നു വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴി വ്യാഴാഴ്ച വൈകിട്ടാണ് പ്രതി വിവാഹാഭ്യര്‍ഥന നടത്തിയത.് വീട്ടുകാരുടെ സമ്മതമുണ്ടെങ്കിലേ വിവാഹത്തിന് സമ്മതിക്കുകയുള്ളൂവെന്ന് യുവതി അറിയിച്ചു. ഇതില്‍ പ്രകോപിതനായ യുവാവ് യുവതിക്ക് നേരെ കൈയേറ്റശ്രമം നടത്തിയെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."