തമിഴ്നാട് പൊലിസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച എ.എസ്ഐക്ക് സ്ഥലംമാറ്റം
തളിപ്പറമ്പ്: ഔദ്യോഗിക ദൗത്യവുമായി എത്തിയ തമിഴ്നാട് പൊലിസ് സേനാംഗത്തെ മര്‍ദിച്ച സംഭവത്തില്‍ തളിപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐക്ക് നിര്‍ബന്ധിത സ്ഥലംമാറ്റം. എ.എസ്.ഐ വിജയമണിയെയാണ് ശിക്ഷാനടപടിയെന്ന നിലയില്‍ ന്യൂമാഹി സ്റ്റേഷനിലേക്ക് മാറ്റിയത്. എസ്.പി ജി. ശിവവിക്രത്തിന്റേതാണ് ഉത്തരവ്. ഇന്നലെതന്നെ തളിപ്പറമ്പ് സ്റ്റേഷനില്‍നിന്ന് വിടുതല്‍ നല്‍കാനും അടുത്ത പ്രവൃത്തിദിവസം ന്യൂമാഹിയില്‍ ചുമതലയേല്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ക്രിമെന്റ് നിര്‍ത്തുന്നതുള്‍പ്പെടെ കൂടുതല്‍ ശിക്ഷാനടപടികള്‍ പിന്നാലെയുണ്ടാകുമെന്നും സൂചനയുണ്ട്. മധുെര സിറ്റി പൊലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം. സദാശിവത്തിനാണ് തളിപ്പറമ്പ് സ്റ്റേഷനിലെ വിശ്രമമുറിയില്‍ എ.എസ്.ഐ വിജയമണി തിങ്കളാഴ്ച പുലര്‍ച്ചെ മര്‍ദിച്ചത്. പരാതിയെ തുടര്‍ന്ന് എസ്.പിയുടെ നിര്‍ദേശ പ്രകാരം ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ നടത്തിയ അന്വേഷണത്തില്‍ വിജയമണി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."