പാവപ്പെട്ടവന് പോലും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാനായത് പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടം: മന്ത്രി
തളിപ്പറമ്പ്: ആധുനിക വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലും ലഭിക്കുമെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം വിദ്യാഭ്യാസ മേഖലയെ വളര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളജിലെ വെര്‍ച്വല്‍ ലേണിങ് സ്റ്റുഡിയോയില്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തതിന് ശേഷമുള്ള ആദ്യ പരിപാടിയാണ് ഇന്നലെ നടന്നത്. പാവപ്പെട്ടവന് പോലും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാനായതാണ് പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ജയിംസ് മാത്യു എം.എല്‍.എ, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. ശ്രീകുമാര്‍, സ്റ്റുഡിയോ കോഓഡിനേറ്റര്‍ ഡോ. പി. സൂരജ് സംബന്ധിച്ചു. സ്റ്റുഡിയോ സജ്ജീകരിക്കുന്നതില്‍ സഹകരിച്ച കെ.ബി ബിനീഷ്, നിജേഷ് എം. ജോസഫ്, ജോവല്‍ വി. ജോയ്, അഫ്സല്, ടി. ദിലീപന് എന്നിവര്‍ക്ക് മന്ത്രി അനുമോദനപത്രം സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."