HOME
DETAILS

രാമന്തളി ഉപതെരഞ്ഞെടുപ്പ് ജന ആരോഗ്യ സംരക്ഷണസമിതി സ്ഥാനാര്‍ഥിക്ക് ജയം

  
backup
September 16 2017 | 08:09 AM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b3%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa


പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ 13ാം വാര്‍ഡ് രാമന്തളി സെന്‍ട്രലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജന ആരോഗ്യ സംരക്ഷണ സമിതി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.പി രാജേന്ദ്രകുമാറിന് ജയം. 23 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു നാവിക അക്കാദമി മാലിന്യ വിരുദ്ധ സമരം നയിച്ച രാജേന്ദ്രകുമാറിന്റെ ജയം. ആകെ പോള്‍ ചെയ്ത 589 വോട്ടില്‍ രാജേന്ദ്രകുമാറിന് 301 വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫ് സ്വതന്ത്രന്‍ കെ.പി ദിനേശന് 278 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി എം. നാരായണന് 13 വോട്ടും ലഭിച്ചു. ജന ആരോഗ്യ സംരക്ഷണ സമിതി കണ്‍വീനറും കോണ്‍ഗ്രസ് പയ്യന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ് കെ.പി രാജേന്ദ്രകുമാര്‍. കോണ്‍ഗ്രസ് അംഗം ടി.കെ പ്രീത രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 72 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രീത വിജയിച്ചത്.

തമിഴ്‌നാട്ടിലെ 20 എം.എല്‍.എമാര്‍ കുടകിലെ റിസോര്‍ട്ടില്‍
കുശാല്‍നഗര്‍: എ.ഐ.എ.ഡി.എം.കെയിലെ ടി.വി.വി ദിനകരന്‍ ഗ്രൂപ്പിലെ 20 എം.എല്‍.എമാരെ കുടക് റിസോര്‍ട്ടില്‍ എത്തിച്ചു. കുശാല്‍നഗറിനടുത്ത് ഹൊസ്‌ക്കോട്ടയിലെ തൊണ്ടൂറു ഗ്രാമത്തിലുള്ള പാഡിന്‍ടന്‍ റിസോര്‍ട്ടിലാണ് കഴിഞ്ഞ ഏഴുമുതല്‍ ഇവര്‍ താമസിച്ചുവരുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ വിലപേശലില്‍ നിന്നു രക്ഷപ്പെടുത്താനാണ് ഇവരെ കുടകില്‍ എത്തിച്ചത്. ഇവര്‍ രണ്ടുദിവസം കൂടി ഇവിടെ താമസിക്കുമെന്നാണ് അറിയുന്നത്. മുന്‍ മന്ത്രി പളനിയപ്പനും സംഘത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം തമിഴ്‌നാട്ടിലേക്ക് തന്നെ മടങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  15 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  15 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  15 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  15 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  15 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  15 days ago