ആശ്രയ പദ്ധതിയില്‍ തിരിമറി: യു.ഡി.എഫ് മാര്‍ച്ച് നടത്തി
എടപ്പാള്‍: വട്ടംകുളം പഞ്ചായത്തിലെ ആശ്രയ പദ്ധതിയില്‍ തിരിമറി നടത്തിയ വാര്‍ഡ് മെമ്പര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും പഞ്ചായത്തിലെ ലൈഫ് പദ്ധതി അട്ടിമറിച്ച ഭരണ സമിതി -ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരേയും വട്ടംകുളം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
വട്ടംകുളം സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു. പൊലിസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ അകത്ത് കടക്കാന്‍ ശ്രമിച്ചതോടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
മരണപ്പെട്ട ഗുണഭോക്താവിന്റെ പേരില്‍ ഭവന നിര്‍മാണത്തിന് ഫണ്ട് വകയിരുത്തുകയും സ്വന്തം അക്കൗണ്ടിലേക്ക് തുക മാറ്റുകയും ചെയ്തതിനെ തുടര്‍ന്നാണ് യു.ഡി.എഫ് പ്രതിഷേധവുമായെത്തിയത്.
മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ഭാസ്‌കരന്‍ അധ്യക്ഷനായി. ടി.പി മുഹമ്മദ്, പത്തില്‍ അഷ്‌റഫ്, ടി.പി ഹൈദരലി, എം.എ നജീബ്, അന്‍വര്‍ തറക്കല്‍, അഷ്‌റഫ് മാണൂര്‍, മജീദ് കഴുങ്കില്‍, എന്‍.വി അഷ്‌റഫ്, എം.കെ.എം അലി, മാനു കുറ്റിപ്പാല, മഹേഷ് മൂതൂര്‍ സംസാരിച്ചു. എം.കെ ഹൈദര്‍, അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, പത്തില്‍ സിറാജ്, അനസ് തറയില്‍, അനീഷ് പോട്ടൂര്‍, മനോഹരന്‍, സാഹിര്‍ മാണൂര്‍, ഹസൈനാര്‍ നെല്ലിശ്ശേരി, മുജീബ് ചിറ്റഴിക്കുന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."