ഇലഞ്ഞിപ്പാടത്തെ വിളവെടുപ്പ് വിവാദം അനാവശ്യമെന്ന് മന്ത്രി
ചേര്‍ത്തല: ചേര്‍ത്തല തെക്ക് ഇലഞ്ഞിപ്പാടത്ത് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി സൃഷ്ടിച്ച വിവാദം അനാവശ്യവും പദവിക്ക് ചേരാത്തതുമാണെന്ന് പൊതുമാരമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ബാങ്കിന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതകേരളം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ വന്‍തുകയാണ് ചെലവഴിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്തവര്‍ അധികാരത്തില്‍ തുടരാന്‍ നിയമം അനുവദിക്കുന്നില്ല. കൃഷി നടത്താന്‍ മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്.
ചേര്‍ത്തല തെക്ക് സഹകരണ ബാങ്ക് കൃഷിക്ക് മുന്നിട്ടിറങ്ങുന്നത് പ്രശംസനീയമാണ്. അതിനൊപ്പം ചേരേണ്ടതിന് പകരം ആക്ഷേപിക്കുന്നത് ശരിയായ നിലപാടല്ലെന്നും മന്ത്രി പറഞ്ഞു. നെല്‍കൃഷി നാട്ടിലാകെ വ്യാപിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തദ്ദേശസ്ഥാപനങ്ങളും കൈകോര്‍ക്കണമെന്ന് ഉദ്ഘാടനത്തില്‍ പങ്കാളിയായ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് സി.വി. മനോഹരന്‍ അധ്യക്ഷനായി. സഹകരണ സംരക്ഷണ സമിതി മേഖലാ ചെയര്‍മാന്‍ എസ്. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധര്‍മിണി തമ്പാന്‍, പ്രഭ മധു, എന്‍.കെ. നടേശന്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജെ പ്രേംകുമാര്‍, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ബീന നടേശ്, ഡോ. കെ.എസ് സുഭാഷ് കോഞ്ചേരില്‍, യുവകര്‍ഷകരായ എസ്.പി സുജിത്, ഭാഗ്യരാജ്, ബി സലിം, ആര്‍ സുഖലാല്‍, വി വിനോദ്, വി സുശീലന്‍, ഡി പ്രകാശന്‍, ജി ദുര്‍ഗാദാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."