മാരായമുട്ടത്ത് വീട്ടമ്മ തീകൊളുത്തി മരിക്കാനിടയായ സംഭവം: ഭര്‍ത്താവിന്റെ ബന്ധു അറസ്റ്റില്‍
നെയ്യാറ്റിന്‍കര: മാരായമുട്ടം തത്തിയൂരില്‍ വീട്ടമ്മ തീകൊളുത്തി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ ബന്ധുവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 22ന് തത്തിയൂര് കുണ്ടുക്കോണം മോഹനചന്ദ്ര ഭവനില്‍ സന്തോഷിന്റെ ഭാര്യ ബിന്ദു(28) ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിലാണ് ബിന്ദുവിന്റെ ഭര്‍ത്താവ് സന്തോഷിന്റെ സഹോദരന് (പിതാവിന്റെ അനുജന്റെ മകന്) രാജേന്ദ്രനെ(47) മാരായമുട്ടം പൊലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
സംഭവത്തിന് മുന്‍പ് ബിന്ദുവിന്റെ ഫോണില്‍ സ്ഥിരം ഫോണ്‍കോള്‍ വന്നത് ശ്രദ്ധയില്‍പ്പെട്ട സേന്താഷ്കുമാര്‍ ബിന്ദുവിനെ ചോദ്യം ചെയ്തതാണ് ആത്മഹത്യയില്‍ കലാശിച്ചത്.
സന്തോഷ് എത്ര തന്നെ ബിന്ദുവിനോട് ഫോണിന്റെ ഉറവിടത്തെ കുറിച്ച് ചോദിച്ചിട്ടും ബിന്ദു പറയാന്‍ തയാറായിരുന്നില്ല.
തുടര്‍ന്ന് സന്തോഷ്കുമാര്‍ സൈബര്‍ സെല്ലിന്റെ സ ഹായത്തോടെ നമ്പര്‍ ശേഖരിക്കുമെന്ന് ബിന്ദുവിനോട് പറഞ്ഞിരുന്നതായി പൊലിസ് പറഞ്ഞു.
ഇതേ തുടര്‍ന്നാണ് ബിന്ദു ആത്മഹത്യ ചെയ്തത്. ബിന്ദുവിന്റെ മരണത്തിന് ശേഷം ഭര്‍ത്താവിന്റെ പരാതിയില്‍ മാരായമുട്ടം പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രാജേന്ദ്രന്റെ ഫോണില്‍ നിന്ന് നിരവധി തവണ ബിന്ദുവിന്റെ ഫോണിലേക്ക് കോള്‍ വന്നതായി തെളിഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇന്നലെ കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."