റോഹിംഗ്യകളെ പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കം മനുഷ്യത്വ രഹിതം: സമസ്ത
കൊല്ലം: മ്യാന്മര് സര്‍ക്കാരിന്റെ കിരാതവാഴ്ചയ്ക്ക് ഇരയായി ജീവന് നിലനിര്‍ത്താന്‍ വേണ്ടി ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യന്‍ മുസ് ലിംങ്ങളെ സുരക്ഷയുടെ പേര് പറഞ്ഞ് പുറത്താക്കാനുള്ള ഇന്ത്യയുടെ നീക്കം തികച്ചും അപലപനീയമാണെന്ന് സമസ്ത ജില്ലാ മുശാവറയോഗം വിലയിരുത്തി.
അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പറത്തി തീവ്രവാദത്തിന്റെ പേര് പറഞ്ഞ് മ്യാന്മര് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും നിരാലംബരായ ഒരു സമൂഹത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിട്ട് നില്‍ക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്സിന്‍കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി, വര്‍ക്കിങ് സെക്രട്ടറി സഈദ് ഫൈസി, ഫസിലുദ്ദീന്‍ ദാരിമി എന്നിവരും.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ഫസിലുദ്ദീന്‍ ദാരിമി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് ദാരിമി, ജംഇയ്യത്തുല്‍ ഖുത്ത്വബാ ജില്ലാ പ്രസിഡന്റ് ഷാജഹാന് കാശിഫി, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ടി.കെ ഇബ്രാഹിംകുട്ടി മുസ്ലിയാര്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രിസിഡന്റ് സലീം റഷാദി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."