അമേരിക്ക ഉ.കൊറിയക്കെതിരായ ഭീഷണി അവസാനിപ്പിക്കണമെന്ന് ചൈന
ബെയ്ജിങ്: ഉ.കൊറിയക്കെതിരേ ഭീഷണി മുഴക്കുന്നത് അമേരിക്ക നിര്‍ത്തണമെന്ന് ചൈന. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതാണു വേണ്ടതെന്നും ചൈന അറിയിച്ചു. അമേരിക്കയിലെ ചൈനീസ് അംബാസഡര്‍ കൂയ് തിയാന്‍കൈ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സത്യസന്ധമായി പറഞ്ഞാല്‍ അമേരിക്ക നിലവില്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. എന്നാലേ വിഷയത്തില്‍ അന്താരാഷ്ട്രതലത്തില്‍ കാര്യക്ഷമമായ സഹകരണം ഉണ്ടാകൂ. ഇനിയും ഉ.കൊറിയക്കെതിരേ ഭീഷണികള്‍ ഉയര്‍ത്തുന്നത് അവര്‍ അവസാനിപ്പിക്കണം. പരസ്പര ചര്‍ച്ചയും മധ്യസ്ഥതയും വഴി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അവര്‍ തയാറാകണം-കൂയ് തിയാന്‍കൈ വ്യക്തമാക്കി.
വെള്ളിയാഴ്ച ഉ.കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ചൈനക്കെതിരേ അമേരിക്ക ശക്തമായ ഭാഷയില്‍ സംസാരിച്ചിരുന്നു. ചൈനയും റഷ്യയും ഉ.കൊറിയക്കെതിരായ ഉപരോധം ശക്തമായി നടപ്പാക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."