ചരിത്ര നിമിഷത്തിന് സാക്ഷിയായി പ്രൗഢമായ സദസ്
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന സദസ് പ്രൗഢമായി. സമൂഹത്തിലെ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സദസിന്റെ മുന്‍നിരയില്‍ ഇടംപിടിച്ചിരുന്നു. സമസ്തയുടെയും പോഷകസംഘടനകളുടെയും നേതാക്കളും സംഘടനാ ബന്ധുക്കളും പ്രവാസികളും ചടങ്ങിനെത്തി. അവാര്‍ഡ് ജേതാക്കളായ സുപ്രഭാതം തിരുവനന്തപുരം ബ്യൂറോ ചീഫ് വി.അബ്ദുല്‍ മജീദ്, ഇടുക്കി ബ്യൂറോ ചീഫ് ബാസിത് ഹസന്‍, വയനാട് ബ്യൂറോ ചീഫ് നിസാം കെ.അബ്ദുല്ല, ഫോട്ടോഗ്രാഫര്‍മാരായ നിധീഷ് കൃഷ്ണന്‍, പി.പി.അഫ്താബ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
എം.എം.മുഹിയുദ്ദീന്‍ മൗലവി ആലുവ, കൊയ്യോട് പി.പി.ഉമര്‍ മുസ്‌ലിയാര്‍, കുഞ്ഞാണി മുസ്‌ലിയാര്‍, ഒ. കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കാളാവ് സൈദലവി മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പുത്തനഴി മൊയ്തീന്‍ ഫൈസി, മെട്രോ മുഹമ്മദ് ഹാജി, എം.സി.മായിന്‍ഹാജി, പി.മോഹനന്‍ മാസ്റ്റര്‍, പി.വി.ഗംഗാധരന്‍, ഹംസ ഹാജി മുന്നിയൂര്‍, ഡോ. കെ.കുഞ്ഞാലി, കെ.വി.കുഞ്ഞഹമ്മദ്, ഇ.വി.ഉസ്മാന്‍കോയ, എന്‍ജിനിയര്‍ പി.മമ്മദ്‌കോയ, കമാല്‍ വരദൂര്‍, കുടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, റഹ്മാന്‍ ഫൈസി, കെ.പ്രേംനാഥ്, മുക്കം മോയിമോന്‍ഹാജി, ടി.കെ.പരീക്കുട്ടി ഹാജി, ഡോ. ടി.കരുണാകരന്‍, എം.എ.ചേളാരി, കെ.എസ്.കെ തങ്ങള്‍, പിണങ്ങോട് അബൂബക്കര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ഫൈസി കൂടത്തായി, ഇബ്രാഹിം മുറിച്ചാണ്ടി, പാലത്തായി മൊയ്തുഹാജി, എ.വി.അബൂബക്കര്‍ ഖാസിമി, പി.കെ.മാനുസാഹിബ്, അഹമ്മദ് തേര്‍ളായി, മലയമ്മ അബൂബക്കര്‍ ബാഖവി, ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."