HOME
DETAILS

വ്യാജവാര്‍ത്ത തടയും; തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൈകോര്‍ത്ത് ഗൂഗിള്‍

  
March 14, 2024 | 11:09 AM

google-andelectioncommision-fakenewsalert-latest

ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുപ്രധാന നീക്കവുമായി ഗൂഗിള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകള്‍ തടയാനുള്ള നീക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ക്കുകയാണ് ഗൂഗിള്‍. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ് എന്നിവയിലൂടെ വിശ്വാസയോഗ്യമായ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. 

രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളുടേയും ഫാക്ട് ചെക്കര്‍മാരുടേയും കണ്‍സോര്‍ഷ്യമായ ഇന്ത്യ ഇലക്ഷന്‍ ഫാക്ട് ചെക്കിങ് കളക്ടീവായ 'ശക്തി' യ്ക്കും ഗൂഗിള്‍ പിന്തുണ  നല്‍കും. 'ശക്തി'യുടെ സഹായത്തോടെ ഓണ്‍ലൈനിലെ തെറ്റായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍. 

ശക്തി പ്രൊജക്ടിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങള്‍ക്കും ഫാക്ട് ചെക്കര്‍മാര്‍ക്കും ഫാക്ട് ചെക്കിങ് രീതികളും ഡീപ്പ് ഫേക്ക് ഡിറ്റക്ഷനും സംബന്ധിച്ച പരിശീലനം ഗൂഗിള്‍ നല്‍കും. കൂടാതെ ഗൂഗിളിന്റെ ഫാക്ട് ചെക്ക് എക്‌സ്‌പ്ലോറര്‍ പോലുള്ള ടൂളുകള്‍ പരിചയപ്പെടുത്തും. ഇത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കൂടാതെ യൂട്യൂബിലെ എഐ നിര്‍മിത ഉള്ളടക്കങ്ങളെല്ലാം ലേബല്‍ ചെയ്യും. ജെമിനി പോലുള്ള എഐ ഉല്‍പന്നങ്ങളില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയന്ത്രണം വരുത്തുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  13 hours ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  14 hours ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  14 hours ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  15 hours ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  15 hours ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  15 hours ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  15 hours ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  15 hours ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  15 hours ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  15 hours ago