അനികയ്ക്ക് ഇനി മുതല്‍ വീട് പാഠശാല
കൂത്താട്ടുകുളം: ശാരീരിക അവശതകള്‍ അലട്ടിയിരുന്ന ആറു വയസുകാരി അനികക്ക് ഇനി മുതല്‍ വീട് പാഠശാലയാകും. ജൂണ്‍ മുതല്‍ എസ്.എസ്.എ കൂത്താട്ടുകുളം ബി.ആര്‍.സിയുടെ നേതൃത്വത്തിലാണ് മുത്തോലപുരം കളത്തില്‍ മോഹന്‍കുമാറിന്റെ മകള്‍ അനികക്ക് വീട്ടിലെത്തി ക്ലാസ് എടുത്തിരുന്നത്. കുട്ടിക്കാവശ്യമായ സി.പി ചെയര്‍, വാക്കര്‍, ബോര്‍ഡ്, തെറാപ്പി ഉപകരണത്തള്‍, ഇതര പഠനോപകരണങ്ങള്‍ എന്നിവയില്ലാത്തത് പഠനം പ്രതിസന്ധിയിലാക്കി.
അനികയെ വീട്ടിലെത്തി പഠിപ്പിക്കുന്ന റിസോഴ്‌സ് ടീച്ചര്‍ റെയ്‌നിമോള്‍ കുര്യന്റെ ഇടപെടലിനേത്തുടര്‍ന്ന് മുത്തോലപുരം സര്‍വീസ് സഹകരണ ബാങ്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും എത്തിച്ചു നല്‍കുകയായിരുന്നു. അനികക്കായി വീട് ഒരു വിദ്യാലയം പദ്ധതി ബാങ്ക് പ്രസിഡന്റ് എം.പി ജോസഫ് ഉദ്ഘാടനം ചെയ്തു. ജോണി അരീക്കാട്ടേല്‍, സിന്ധുതമ്പി എസ്.എസ്.എ ജില്ല പ്രൊജക്ട് ഓഫിസര്‍ സജോയ് ജോര്‍ജ്, ബി.പി.ഒ കെ.എം സുജാത, ഷൈല സിറിയക്, നിധി ജോസ്, റെയ്‌നിമോള്‍ കുര്യന്‍, കെ.പി സീമ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."